തെയ്യങ്ങളുടെ നാട്ടില്‍നിന്ന് ഒരു കൊച്ചുശില്‍പ്പി
കണ്ണൂര്‍: കളിമണ്ണില്‍ തെയ്യക്കോലങ്ങളുടെ കമനീയ ശില്‍പ്പങ്ങള്‍ മെനഞ്ഞെടുക്കുകയാണ് ഇളയാവൂര്‍ സി.എച്ച്.എം എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അക്ഷയ് ചന്ദ്രന്‍.
ചെറുതും വലുതുമായ നിരവധി ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ഈ കുട്ടിയുടെ ശില്‍പ്പങ്ങള്‍ കലോത്സവ നഗരിയിലെ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നു.
തായ് പരദേവത, പൊട്ടന്‍ തെയ്യം, ഗുളികന്‍, വിഷ്ണു മൂര്‍ത്തി, വയനാട്ടുകുലവന്‍, മുത്തപ്പന്‍, മൂച്ചിലോട്ട് ഭഗവതി, വേട്ടയ്‌ക്കൊരു മകന്‍ തുടങ്ങിയ തെയ്യങ്ങളുടെ ശില്‍പ്പങ്ങളാണ് അക്ഷയ് ചന്ദ്രന്‍ നിര്‍മിച്ചിട്ടുള്ളത്.
വിവിധ തെയ്യങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും ചിത്രങ്ങള്‍ വാട്ടര്‍ കളറിലും ഈ കലാകാരന്‍ ഒരുക്കിയിട്ടുണ്ട്. പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വരുന്ന പ്രകൃതി ദൃശ്യങ്ങളും മറ്റും കണ്ടും അക്ഷയ് ശില്‍പ്പങ്ങളും ചിത്രങ്ങളും തയാറാക്കാറുണ്ട്.
അക്ഷയ് കളിമണ്ണില്‍ നിര്‍മിച്ച നാലടി ഉയരമുള്ള ബാലി തെയ്യത്തിന്റെ ശില്‍പ്പം കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നു. അഞ്ചാം വയസ് മുതലാണ് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങിയത്. എട്ടാം വയസ് മുതല്‍ ശില്‍പ്പങ്ങള്‍ നിര്‍മിക്കാനും തുടങ്ങി.
ശില്‍പ്പ നിര്‍മാണത്തിന് അക്ഷയിയുടെ ഗുരു അച്ഛനായ ചന്ദ്രശേഖരനാണ്. ആശാരിപ്പണിക്കാരനായ ചന്ദ്രശേഖരന്‍ മകന്റെ കഴിവുകള്‍ കണ്ടെത്തുകയും അതിനുവേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."