ബഞ്ചുവീണു കാലെല്ലു പൊട്ടി, വേദന കടിച്ചമര്‍ത്തി വേദിയില്‍ നിറഞ്ഞാടി: ഇതു വിജയായനം
കണ്ണൂര്‍: കാലെല്ലില്‍ രïു പൊട്ടലുകള്‍. നീറുന്ന വേദന. എല്ലാം കടിച്ചമര്‍ത്തി അയന വര്‍ഗീസ് നാലാം വേദിയായ പമ്പയില്‍ ആടിത്തിമര്‍ത്തു. ഹൈസ്‌കൂര്‍ വിഭാഗം മാര്‍ഗംകളിയിലാണ് കാലിലെ പൊട്ടലിന്റെ വേദന വകവയ്ക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ അസംപ്ഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥി അയന വര്‍ഗീസ് സദസ്യരുടെ കൈയടി നേടിയത്. കഴിഞ്ഞ ഡിസംബര്‍ പകുതിയോടെ ട്യൂഷന്‍ ക്ലാസിലെ ബെഞ്ചുകാലില്‍ വീണാണ് അയനക്കു പരുക്കേറ്റത്.
ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടെങ്കിലും ഉപജില്ലാതലത്തില്‍ തന്റെ സ്‌കൂളിനെ മാര്‍ഗംകളിയില്‍ ഒന്നാമതെത്തിച്ച അയനക്ക് ജില്ലാതലത്തില്‍ മത്സരിക്കണമെന്ന് അതിയായ മോഹം. ഇതോടെ മാതാപിതാക്കള്‍ അയനയെ സമീപത്തെ ഒരു വൈദ്യരെ കാണിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ 12ന് വയനാട് സ്‌കൂള്‍ കലോത്സവത്തില്‍ അയനയും കൂട്ടുകാരികളും മത്സരിച്ച് ഒന്നാംസ്ഥാനം നേടി.
ഇതിനിടെ അയനയുടെ കാലില്‍ നീര്‍ക്കെട്ട് അനുഭവപ്പെട്ടു. ഇത് രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആധി വര്‍ധിപ്പിച്ചു. മത്സരത്തില്‍നിന്ന് അവളോട് പിന്‍മാറാന്‍വരെ അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ സംസ്ഥാനതലത്തില്‍ പങ്കെടുക്കണമെന്നായിരുന്നു അയനക്ക് ആഗ്രഹം. ഗത്യന്തരമില്ലാതെ ഇവരെല്ലാം സമ്മതം മൂളുകയായിരുന്നു. കാലില്‍ ബാന്‍ഡേജ്
ധരിച്ചാണ് അയന കണ്ണൂരിലെത്തിയത്. ബാന്‍ഡേജുമായി വേദന കടിച്ചമര്‍ത്തി അയന മത്സരത്തില്‍ മികച്ച പ്രകടനവും കാഴ്ചവച്ചു. ഇതുമൂന്നാം തവണയാണ് പത്താംതരത്തില്‍ പഠിക്കുന്ന അയന സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തഇുന്നത്. സ്‌കൂള്‍ തുടര്‍ച്ചയായി 27ാം തവണയും മാര്‍ഗംകളിയുമായി സംസ്ഥാനതലത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."