HOME
DETAILS
MAL
നോട്ട് പിന്‍വലിക്കല്‍: 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് അരുണ്‍ ഷൂരി
backup
January 18 2017 | 10:01 AM
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടി കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ധനമന്ത്രാലയത്തിലെ ഒരു അണ്ടര്‍ സെക്രട്ടറിയെപ്പോലെയാണ് പെരുമാറുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടര്‍ന്നേക്കും. കൂടിയാലോചന നടത്താത്തതിന്റെ ഉദാഹരണമാണ് നോട്ട് നിരോധന പ്രശ്നങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് ഒരാളുടെ ബുദ്ധിയിലുദിച്ച കാര്യമാണെന്നും ഈ തീരുമാനത്തെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായിരുന്നു ഷൂരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."