HOME
DETAILS
MAL
ക്ഷേമ പെന്ഷന് നിഷേധിച്ച ഉത്തരവ് പിന്‍വലിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
backup
January 18 2017 | 11:01 AM
കൊല്ലം: പരമ്പരാഗത തൊഴിലാളികളെ ക്ഷേമ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഫിഷറീസ് തുറമുഖ മവകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പുതിയ ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വീസ് പെന്‍ഷനോ പി.എഫ് പെന്‍ഷനോ ഉള്ളവര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
ഇ.പി.എഫ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഒറ്റ പെന്ഷന് ഉത്തരവ് ബാധകമല്ല. അവര്‍ക്ക് കേരളത്തിന്റെ പെന്ഷന് ലഭിക്കും ഇ.പി.എഫ് കേരള സര്‍ക്കാര്‍ നല്‍കുന്നതല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വിവാദ ഉത്തരവ് തെറ്റായി വന്നതാണ്. ഇത് സര്‍ക്കാറിന്റെ നയമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."