നോട്ട് നിരോധനം; പാര്‍ലമെന്ററി സമിതിക്കു മുന്നില്‍ പതറി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്ററി സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പാട്ടേല്‍. നോട്ട് നിരോധനത്തിനു ശേഷം തിരിച്ചെത്തിയ പണത്തിന്റെ കണക്ക് പോലും നല്‍കാന്‍ ഉര്‍ജിത് പാട്ടേലിനായില്ല. ഇനി എന്നാണ് സമ്പദ് വ്യവസ്ഥ സാധാരണ നിലയിലെത്തുകയെന്ന ചോദ്യത്തിനും ഉര്‍ജിത് പാട്ടേല്‍ ഉത്തരം നല്‍കിയില്ല. ഇപ്പോള്‍ ആവശ്യത്തിനു പണമുണ്ടെന്നു മാത്രമാണ് അദ്ദേഹം സമിതിയെ അറിയിച്ചത്.
നോട്ട് പിന്‍വലിക്കലിന്റെ നടപടികള്‍ ജനുവരി മുതല്‍ ആരംഭിച്ചുവെന്നാണ് അദ്ദേഹം സമിതിയെ അറിയിച്ചത്. മുന്‍പ് നല്‍കിയ വിവരത്തിനു വിരുദ്ധമായാണ് ഇത്. പാര്‍ലമെന്ററി പാനലിന് നേരത്തെ എഴുതി നല്‍കിയ വിശദീകരണത്തില്‍, നോട്ടുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉപദേശം നല്‍കിയത് നവംബര്‍ ഏഴിനാണെന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്.
നോട്ട് പിന്‍വലിക്കലിന്റെ പ്രധാനലക്ഷ്യം കള്ളപ്പണവും കള്ളനോട്ടും തീവ്രവാദ ഫണ്ടും ഇല്ലാതാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. നോട്ട് പിന്‍വലിച്ചത് 'ക്യാഷ്‌ലെസ്സ്' ഇന്ത്യയ്ക്കു വേണ്ടിയാണെന്ന സര്‍ക്കാര്‍ വാദം തുടരുന്നതിനിടെയാണ് ഇത്. ആര്‍.ബി.ഐ ഇതുവരെ 9.2 ലക്ഷം കോടി രൂപ ബാങ്കുകളിലേക്ക് എത്തിച്ചുവെന്ന് അദ്ദേഹം മറുപടി നല്‍കി.
ധനമന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ന് പാര്‍ലമെന്ററി സമതിക്കു മുമ്പാകെ ഹാജരായിരുന്നു. ഇവര്‍ക്കും കൃത്യമായി ഉത്തരം നല്‍കാനായിട്ടില്ലെന്ന് സമിതി അംഗം സുഗതാ റോയി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് അധ്യക്ഷനായ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മുമ്പിലും ഉര്‍ജിത് പാട്ടേല്‍ ഹാജരാവും. നോട്ട് നിരോധന വിഷയത്തില്‍ വിശദീകരണം നല്‍കാനാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."