സംസ്കൃത ചരിതം വിളിച്ചോതി കാവ്യശ്രീ
ഇത്തവണ ഒന്നാം സ്ഥാനം ലഭിക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് കാവ്യശ്രീ കണ്ണൂരിലെത്തിയത്. ആ ചിന്ത അസ്ഥാനത്തല്ല എന്ന് തെളിയിച്ചു ഈ കൗമാരക്കാരി. ഹൈസ്കൂള്‍ വിഭാഗം സംസ്കൃത പ്രഭാഷണത്തില്‍ ഫസ്റ്റ് എ ഗ്രേഡാണ് ഇത്തവണ കൊല്ലം അമൃത സംസ്കൃത എച്ച്.എസ്.എസിലെ 10ാം തരം വിദ്യാര്‍ഥിനി നേടിയത്.
രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാന കലോത്സവത്തില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടി. ഇത്തവണ അത് ഒന്നിലെത്തിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. സംസ്കൃത അധ്യാപകരായ കൊല്ലം പാരിപള്ളി സ്വദേശിയായ വി.ജെ ശ്രീകുമാറിന്റെയും സരീനയുടെയും മകളാണ്. സഹോദരനായ അനന്തകൃഷ്ണനും ഇത്തവണ കൂടിയാട്ടത്തിനും കഥാരചനയ്ക്കും മത്സരിക്കുന്നുണ്ട്.
മാതാവും പിതാവും മക്കളും എല്ലാം ഒരേ സ്കൂളില്‍ തന്നെ. വീട്ടില്‍ കുടുംബാംഗങ്ങള്‍ സംസാരിക്കുന്നതും സംസ്കൃതമാണ് അറിയുമ്പോഴാണ് നാം അത്ഭുതപ്പെടുക. 21നു നടക്കുന്ന സംസ്കൃത നാടകത്തില്‍ ' മഹാവീര ചരിതത്തില്‍ വിശ്വാമിത്രനായി വേഷമിടാനുള്ള ഒരുക്കത്തിലാണ് കാവ്യശ്രീ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."