HOME
DETAILS

അമരക്കാരുടെ നെട്ടോട്ടം

  
backup
January 18 2017 | 14:01 PM

%e0%b4%85%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82

ആസ്വാദക പ്രവാഹത്താല്‍ നിറഞ്ഞു കവിയുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദികള്‍. ജനപ്രവാഹം വേദികളിലേക്ക് ഒഴുകിയെത്തുമ്പോള്‍ കലോത്സവത്തിന്റെ അമരത്തുള്ള ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഉറക്കമില്ലാത്ത രാവുകള്‍. കൃത്യസമയത്തു ഭക്ഷണം പോലും കഴിക്കാതെ മത്സരാര്‍ഥികളുടെയും കാഴ്ചക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷേമം ഉറപ്പിക്കാനും ഓടി നടക്കുകയാണിവര്‍. സംഘാടക സമിതിയുടെ അമരത്തിരിക്കുന്നവര്‍ നടത്തിപ്പിന്റെ തിരക്കിലലിഞ്ഞ നെട്ടോട്ടത്തില്‍ കലോത്സവ അനുഭവം 'സുപ്രഭാത'വുമായി പങ്കുവയ്ക്കുന്നു.


ഊണും ഉറക്കവും മറന്ന്


(പ്രൊഫ. സി രവീന്ദ്രനാഥ്)
വിദ്യാഭ്യാസ മന്ത്രി
(രാവിലെ 11.30, മന്ത്രി തലശേരിയിലെ
പൊതു പരിപാടിക്കിടെ ഫോണില്‍)

കലോത്സവം കണ്ണൂരില്‍ നിറഞ്ഞുപെയ്യുമ്പോള്‍ ഊണിനും ഉറക്കിനും പ്രസക്തിയില്ല. വന്‍ ജനപങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. വലിയ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയത്. സംഘാടക സമിതിയുടെ ഉത്സാഹത്തില്‍ മത്സരങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു. എല്ലാവരും ഒന്നിച്ചുള്ള പ്രവര്‍ത്തനമാണ് മേളയെ വന്‍ വിജയത്തിലേക്ക് എത്തിക്കുന്നത്. രണ്ട@ുമാസം മുന്നെ തുടങ്ങിയ മുന്നൊരുക്കം ഇപ്പോള്‍ 10 ദിവസത്തിലേറെയായി പാരമ്യത്തിലാണ്. കണ്ണൂരില്‍ നാളത്തെ നാമ്പുകള്‍ സൃഷ്ടിക്കുന്ന കലാവസന്തം കാണുമ്പോള്‍ ഉറക്കവും ഊണുമെല്ലാം മറന്നുപോവും. നന്നായി കഠിനാധ്വാനം ചെയ്യുന്നവരാണ് സംഘാടക സമിതിയിലെ പലരും. ക്ഷീണം അനുഭവിക്കുന്നവര്‍ അതു പുറത്തു കാണിക്കാതെ നടത്തുന്ന പ്രവര്‍ത്തനം കാണുമ്പോള്‍ തോന്നുന്ന സംതൃപ്തി വളരെ വലുതാണ്. കണ്ണൂരില്‍ ക്യാംപ് ചെയ്ത് കലോത്സവം വിലയിരുത്തുകയാണ്. അതിനിടെ ഔദ്യോഗിക ആവശ്യാര്‍ഥം നെട്ടോട്ടമോടേ@ണ്ടി വരുന്നു@ണ്ട്. എന്നെക്കാള്‍ മറ്റുപലരും അക്ഷീണം ജോലി ചെയ്യുമ്പോള്‍ എന്റെ ശാരീരിക വിഷമങ്ങള്‍ക്ക് പ്രസക്തിയില്ല.


നോ ടെന്‍ഷന്‍

( രാമചന്ദ്രന്‍ കടന്നപ്പള്ളി
തുറമുഖ വകുപ്പ് മന്ത്രി
രാവിലെ 10നു കലോത്സവ നഗരിയില്‍ നിന്ന്)


മുഖ്യസംഘാടകന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് കലോത്സവത്തിലെ നെട്ടോട്ടത്തെ കുറിച്ച് ഒരൊറ്റ കമന്റേയുള്ള നോ ടെന്‍ഷന്‍. രാത്രി ഒരു മണിക്കും ര@ണ്ടു മണിക്കുമൊക്കെയാണ് ഉറങ്ങാറ്. രാവിലെ ആറു മണിയോടെ എഴുന്നേല്‍ക്കും. കലോത്സവ നഗരിയിലെ എല്ലാ വേദികളിലും ഊട്ടുപുരയിലും എന്തിനു ലൈറ്റ് സംവിധാനത്തെ കുറിച്ചു പോലും ആലോചിക്കണം. കലോത്സവം കണ്ണൂര്‍ ജനത ഏറ്റെടുത്തതും സംഘാടക മികവും കാണുമ്പോള്‍ എത്ര ഉറക്കമൊഴിഞ്ഞാലും അതൊന്നും വെറുതെയായില്ലെന്ന ചിന്തയാണ്. ഇത്രയും വലിയ മേള സുഗമമായി പോകുമ്പോള്‍ ഉണ്ട@ാകുന്ന ആത്മഹര്‍ഷത്തില്‍ എന്ത് ഉറക്കം, എന്ത് ഊണ്.., കടന്നപ്പള്ളി കലോത്സവ നഗരിയിലെ തിരക്കില്‍ നിന്നു പറഞ്ഞു.


എല്ലാം  സുഗമം

( കെ.വി മോഹന്‍കുമാര്‍,
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍
(രാവിലെ 11ന് കലോത്സവ
നഗരിയില്‍ നിന്ന് )


വലിയ മേള, ഭാരിച്ച ഉത്തരവാദിത്തം. പക്ഷെ കണ്ണൂരിന്റെ കൂട്ടായ്മയില്‍ അതെല്ലാം വളരെ സുഗമമായി നടക്കുന്നു. നെട്ടോട്ടമോടുന്നു@ണ്ട്, പക്ഷെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമാണ്. കലോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ ആസ്വാദക വൃന്ദമാണ് കണ്ണൂരിലെത്തുന്നത്.
സുതാര്യതക്കും ജനകീയതക്കും ഹരിതനയത്തിനും പ്രാധാന്യം കൊടുത്ത് കലോത്സവ നടത്തിപ്പ് സാധ്യമാക്കുന്നതില്‍ ആദ്യഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ആ അധ്വാനത്തിനെല്ലാം വലിയ ഫലമുണ്ടാവുകയാണ് ഇപ്പോള്‍. കണ്ണൂരിന്റെ കൂട്ടായ്മയില്‍ അധ്വാനമില്ല പകരം ആശ്വാസമാണ്. പുലര്‍ച്ചെ രണ്ടു മണിവരെ കലോത്സവ നഗരിയില്‍ ഉണ്ടാവും. രാവിലെ ഏഴുമണിക്ക് തന്നെ എഴുന്നേറ്റ് അന്നത്തെ ദിവസം ആരംഭിക്കും. ഹരിത നയം അടക്കം നടപ്പാക്കിയപ്പോള്‍ ലഭിച്ച ഫലം ഏറെ സന്തോഷം തരുന്നുണ്ട്.


കാര്യങ്ങള്‍ സ്മൂത്താണ്

(മിര്‍ മുഹമ്മദലി,
കലക്ടര്‍
(ഉച്ചയ്ക്ക് 12നു കലക്ടറേറ്റില്‍ നിന്നും
പ്രധാന വേദിയിലേക്കുള്ള കാര്‍ യാത്രക്കിടെ)

 


കലോത്സവ നഗരിയിലെ കാര്യങ്ങളെല്ലാം സ്മൂത്താണ്. പുലര്‍ച്ചെ ര@ണ്ടിന് ഉറങ്ങി, രാവിലെ ആറിന് എഴുന്നേല്‍ക്കുന്നതു മുതല്‍ തിരക്കോടു തിരക്കാണ്. പക്ഷെ കണ്ണൂരിന്റെ സംഘാടക മികവ് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. എല്ലാ ദിവസവും രാവിലെ ഏഴിനു മന്ത്രിമാരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതിയോഗം നടക്കും. പിന്നെ എല്ലാ വേദികളിലും കയറിയിറങ്ങും. എല്ലാത്തിലും സൂക്ഷ്മ നിരീക്ഷണം വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗതം സുഗമമായാല്‍ തന്നെ കാര്യങ്ങള്‍ പകുതി സമാധാനമായി. അത് ഇപ്പോള്‍ കൃത്യമായി നടക്കുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ ഫോളോ അപ്പ് ഉണ്ടാക്കാന്‍ എല്ലാവരും സഹകരിക്കുന്നു.

എന്നും  ആതിഥേയ

(ഇ.പി ലത,
മേയര്‍, കണ്ണൂര്‍ കോര്‍പറേഷന്‍
(രാവിലെ 9.00ന് കോര്‍പറേഷന്‍ ഓഫിസില്‍ നിന്ന്)

 

ഊണും ഉറക്കുവുമൊന്നും പ്രശ്‌നമല്ല. ഏക മനസോടെയാണ് കണ്ണൂര്‍ കലോത്സവ നടത്തിപ്പില്‍ പങ്കാളികളാകുന്നത്. സംഘാടക സമിതിയുടെ പ്രവര്‍ത്തനവും അതുപോലെ തന്നെ. ജനങ്ങളുടെ ആവേശവും പ്രവര്‍ത്തനവും നമ്മളനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കലോത്സവനടത്തിപ്പിലെ പങ്കാളിത്തം മാത്രമല്ല മേയറെന്ന നിലയിലുള്ള ഉത്തരവാദിത്തവും ഏറെ ബുദ്ധിമുട്ടുള്ളതാണ്. അതൊക്കെ മറികടക്കാന്‍ ദിവസ ഷെഡ്യൂള്‍ പുതുക്കിയാണ് അഡ്ജസ്റ്റ് ചെയ്യുന്നത്. നേരത്തെ 11 മണിക്കു മുമ്പ് ഉറങ്ങാന്‍ ശ്രമിക്കാറു@ണ്ട്. ഇപ്പോഴത് രണ്ടു മണിവരെ നീളുന്നു. കണ്ണൂരിന്റെ ഐക്യത്തില്‍ എല്ലാ വിഷമങ്ങളും മറക്കും.


ടീം വര്‍ക്ക് ഗംഭീരം

(കെ.വി സുമേഷ്
പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ
പഞ്ചായത്ത്
രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ഓഫിസില്‍ നിന്ന് ഫോണില്‍)


കലോത്സവ നടത്തിപ്പിലെ ടീം വര്‍ക്കില്‍ മറ്റ് വിഷമങ്ങളെല്ലാം മറക്കുകയാണ്. ദിനകൃത്യങ്ങളിലൊക്കെ മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. ഉറക്കവും ഭക്ഷണവുമെല്ലാം ഉപേക്ഷിച്ചു. കലോത്സവം തുടങ്ങിയതില്‍ പിന്നെ രാവിലെ നാലിനൊക്കെയാണ് ഉറക്കം. ഏഴുന്നേല്‍ക്കുന്നത് ആറുമണിക്കും. എല്ലാവരും ഇതേപോലെ ജോലിചെയ്യുമ്പോഴും അതു ഷെയര്‍ ചെയ്യപ്പെടുമ്പോഴും വിഷമങ്ങളെല്ലാം മറന്നുപോവുന്നു. മന്ത്രിമാര്‍, കലക്ടര്‍, മേയര്‍, വകുപ്പു മേധാവികള്‍, സംഘാടക സമിതികളിലെ അംഗങ്ങള്‍ എല്ലാവരും ഒറ്റമനസോടെ വിജയിപ്പിച്ച കലോത്സവം അരങ്ങു തകര്‍ക്കുമ്പോഴും അത് ജനമനസ് കീഴടക്കുമ്പോഴും മറ്റ് വിഷമങ്ങള്‍ മാറിനില്‍ക്കും.


ഉറക്കെമാഴിഞ്ഞ് സുരക്ഷ മുറുക്കി

(കെ.പി ഫിലിപ്പ്,
ജില്ലാ പൊലിസ് മേധാവി
(ഉച്ചയ്ക്ക് 1.10 നു ജില്ലാ പൊലിസ് മേധാവിയുടെ ഓഫിസില്‍ നിന്ന്)

ഉറക്കമൊഴിഞ്ഞാലും സുരക്ഷയില്‍ ഒരിളവുമില്ല. ആയിരത്തോളം പൊലിസുകാരുടെ സുരക്ഷാ വലയത്തിലാണ് കണ്ണൂര്‍ നഗരം. ഗതാഗതം സുഗമമാക്കലായിരുന്നു പ്രഥമ വെല്ലുവിളി. അതു തുടക്കത്തില്‍ തന്നെ വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടു@ണ്ട്. പയ്യാമ്പലത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നു കാമറകളുടെ നിരീക്ഷണം നടത്തുന്നുണ്ട്.
ഓരോ മണിക്കൂറിലും നഗരത്തിലെ സ്ഥിതിഗതികള്‍ പൊലിസ് വിലയിരുത്തുന്നുണ്ട@്. 24 മണിക്കൂറും പൊലിസിന്റെ എല്ലാ വിഭാഗങ്ങളും സജീവമാണ്. കലോത്സവ നഗരിയിലെ പൊലിസ് കണ്‍ട്രോള്‍ റൂമിന്റെ സജീവതയ്ക്കുമപ്പുറത്താണ് പൊലിസിന്റെ സുരക്ഷ.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago