ബി.ജെ.പിക്കെതിരേ ബിഹാര്‍ മോഡല്‍ കൂട്ടായ്മ ആവശ്യം: വര്‍ഗീസ് ജോര്‍ജ്
പാനൂര്‍: രാജ്യത്തെ ദുര്‍ബലമാക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന ബി.ജെ. പിയുടെ വര്‍ഗീയതയ്‌ക്കെതിരെ മുഴുവന്‍ ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര കക്ഷികളും ഒന്നിക്കണമെന്ന് ജെ.ഡി.യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. മുന്‍ മന്ത്രി പി.ആര്‍ കുറുപ്പിന്റെ ചരമവാര്‍ഷികാചരണ അനുസ്മരണ സമ്മേളനം പുത്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരേ രാജ്യത്ത് വ്യാപകമായ കൈയേറ്റങ്ങളാണ് നടക്കുന്നത്. ബിഹാര്‍ മോഡല്‍ രാഷ്ട്രീയ കൂട്ടായ്മയിലൂടെ ബി.ജെ.പിയെ പടിക്ക് പുറത്താക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.യു ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍ അധ്യക്ഷനായി.
തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ രാജശേഖരന്‍, കേരള സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേക്ക് പി ഹാരിസ്, സലീം മടവൂര്‍, വി.കെ കുഞ്ഞിരാമന്‍, പി.കെ പ്രവീണ്‍, കെ.പി ചന്ദ്രന്‍, വി.കെ പ്രശാന്ത്, പത്മജ ഭരതന്‍, രവീന്ദ്രന്‍ കുന്നോത്ത്, എന്‍ ധനഞ്ജയന്‍, എന്‍.കെ അനില്‍കുമാര്‍ പ്രസംഗിച്ചു.
ബാലരംഗം ബാലമേളയിലെ വിജയികള്‍ക്ക് ചലച്ചിത്ര താരം സജിത ബേട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുന്നോത്തുപറമ്പില്‍ നിന്നാരംഭിച്ച ബഹുജന റാലി പുത്തൂരില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."