ഫാര്‍മസിസ്റ്റുകള്‍ ആരോഗ്യമേഖലയുടെ അവിഭാജ്യഘടകം: എം.പി
കോഴിക്കോട്: ഫാര്‍മസിസ്റ്റുകള്‍ ആരോഗ്യ-ഔഷധ രംഗത്തെ അവിഭാജ്യഘടകമാണെന്നും രാജ്യത്തെ ഫാര്‍മസി നിയമം അട്ടിമറിച്ച് സമാന്തര സംവിധാനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുമെന്നും എം.കെ രാഘവന് എം.പി. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് സംഘടിപ്പിച്ച ആദായനികുതി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹ്മൂദ് മൂടാടി അധ്യക്ഷനായി. സി.പി സുലൈമാന്‍, അഡ്വ. എം. രാജന്, യു. പോക്കര്, പി.പി ഗോപീകൃഷ്ണന്, എം.കെ പ്രേമാനന്ദന്, പ്രൊഫ. അരുണ്‍ലാല്‍, പ്രൊഫ. രഞ്ജിത്ത്, ജയന് കോറോത്ത്, പി. പ്രവീണ്‍, ടി. സതീശന്, ടി.പി ഗംഗാധരന്, പി. ശറഫുന്നിസ, സി.സി ഉഷ, പി.എം സുരേഷ്, കെ.എം സുനില്‍കുമാര്‍ സംസാരിച്ചു. കെ.സി ഭാസ്കരന്, എം. ജിജീഷ്, എന്‍. സിനീഷ്, എസ്. വിജിത, കെ. റാബിയ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."