സ്റ്റാഫ് പാറ്റേണിലെ അപാകതകള്‍ പരിഹരിക്കണം: നോണ്‍ ടീച്ചിങ് എംപ്ലോയീസ്
കോഴിക്കോട്: പഴയ അനധ്യാപക സ്റ്റാഫ് പാറ്റേണ്‍ നിലനിര്‍ത്തുകയോ അല്ലെങ്കില്‍ പുതിയ സ്റ്റാഫ് പാറ്റേണിലെ അപാകതകള്‍ പരിഹരിക്കുകയോ ചെയ്യണമെന്ന് കേരള നോണ്‍ ടീച്ചിങ് എംപ്ലോയീസ് ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി വ്യാപാരഭവന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ടി.ഇ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി.
കൊയിലാണ്ടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു മാസ്റ്റര്‍, ഡി.കെ ബിജു, എന്‍. സത്യാനന്ദന്, പ്രകാശന്, കെ. ശശികുമാര്‍, മുരളീധരന്, ടി.പി ബാലകൃഷ്ണന് സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷാജു കൂടത്തിങ്ങല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വിജയന് മംഗലത്ത് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി അബ്ദുല്‍ ഗഫൂര്‍ (പ്രസി), ഷാജു കൂടത്തിങ്ങല്‍ (സെക്ര), ശരീഫ് (ട്രഷ), അബ്ദുല്‍ ബഷീര്‍, മനോജ് കുമാര്‍ (വൈ. പ്രസി), മുരളീധരന്, കെ. ശശികുമാര്‍ (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."