ജലസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: ഡോ. ടി.എന്‍ സീമ
കല്‍പ്പറ്റ: ജലസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹരിതകേരളം മിഷന്‍ സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി.എന്‍ സീമ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബ്രഹ്മഗിരി ഡവലപ്പ്‌മെന്റ് സൊസൈറ്റി, പഴശ്ശി ട്രസ്റ്റ് എന്നിവ സംയുക്തമായി നടത്തുന്ന വയനാട് സമഗ്ര വികസന സെമിനാര്‍ പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജലക്ഷാമം രൂക്ഷമാകുമ്പോള്‍ ലഭ്യമാകുന്ന ജലം എങ്ങനെ ഉപയോഗിക്കണം, എങ്ങനെ സംരക്ഷിക്കണം എന്നതില്‍ കൃത്യമായ ആസൂത്രണം വേണം. വകുപ്പുകള്‍ തമ്മില്‍ പരസ്പര സംയോജനവും ഏകോപനവുമുണ്ടാവണം. ഒരു പഞ്ചായത്തിന് ഒരു പൊതു പ്ലാന്‍ വേണം. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഇതിനുസരിച്ച് ഉപയോഗിക്കാന്‍ കഴിയണം.
മുഴുവന്‍ ജല സ്രോതസുകളെയും വീണ്ടെടുക്കാന്‍ കഴിയുന്ന തരത്തില്‍ നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അവര്‍ പറഞ്ഞു. സെമിനാറില്‍ ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ പി.യു ദാസ് വിഷയാവതരണം നടത്തി.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് അധ്യക്ഷയായി. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍മാരായ ഷെനി കൃഷ്ണന്‍, ഉസ്മാന്‍, ഹരിതകേരളം സാങ്കേതിക ഉപദേഷ്ടാവ് ഡോ.അജയകുമാര്‍ വര്‍മ്മ, ഡോ.അമ്പി ചിറയില്‍, പൊന്നു മംഗലശ്ശേരി, പ്രൊഫ.ജോസ് ജോര്‍ജ്ജ്, പ്രൊഫ. ബാലഗോപാലന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."