ഉള്ളിത്തോലില്‍ ചിത്രം; ശശികലക്ക് കരകൗശല മെറിറ്റ് അവാര്‍ഡ്
കല്‍പ്പറ്റ: ഉള്ളിത്തോലില്‍ ചിത്രങ്ങള്‍ തീര്‍ത്ത വയനാട് സ്വദേശിക്ക് സംസ്ഥാനതല കരകൗശല മെറിറ്റ് അവാര്‍ഡ്. ഉള്ളിത്തോല്‍ പശ ഉപയോഗിച്ച് ഒട്ടിച്ചുണക്കി മദര്‍തെരേസയുടെയും ഗാന്ധിജിയുടെയും ചിത്രങ്ങള്‍ നിര്‍മിച്ച കല്‍പ്പറ്റ സ്വദേശി സി.പി ശശികലക്കാണ് പുരസ്‌കാരം ലഭിച്ചത്. 35 വര്‍ഷത്തോളമായി വിവിധതരം ചിത്ര രചനാ രംഗത്തുള്ള ശശികലയുടെ മാസ്റ്റര്‍ പീസ് ഉള്ളിത്തോല്‍ ചിത്രങ്ങളാണ്. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച ഉള്ളിത്തോല്‍ ചിത്രം ഇന്നും കേടുകൂടാതെ ശശികലയുടെ ശേഖരത്തിലുണ്ട്. കേരളത്തില്‍ കൈരളി, സുരഭി എക്‌സിബിഷനുകളിലും അന്താരാഷ്ട്ര കരകൗശല മേളയിലും (സര്‍ഗ്ഗാലിയ) കൂടാതെ മറ്റ് സംസ്ഥാനങ്ങളിലും നാഷനല്‍ ഫാന്റി ക്രാഫ്റ്റ് വകുപ്പിന്റെ കീഴില്‍ വിവിധ എക്‌സിബിഷനുകളിലും ഇതിനകം പങ്കെടുത്തുകഴിഞ്ഞു. ശശികല നിരവധി പുരസ്‌കാരങ്ങളാണ് നേടിയിട്ടുള്ളത്. തിരുവനന്തപുരം കനക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അവാര്‍ഡ് സമ്മാനിച്ചു. കെ മുരളീധരന്‍ എം.എല്‍.എ പൊന്നാട അണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."