വ്യാജ കള്ളു വില്‍പ്പന തടയുമെന്ന് പാലയാണ പൗരസമിതി
വെള്ളമുണ്ട: വെള്ളമുണ്ട പാലയാണ കക്കടവ് കള്ളുഷാപ്പ് വഴി വ്യാജ കള്ള് വില്‍പന അനുവദിക്കില്ലെന്ന് പാലയാണ പൗരസമിതി മുന്നറിയിപ്പ് നല്‍കി.
ഈ കള്ള് ഷാപ്പിലേതടക്കം ഒരു കരാറുകാരന്‍ നടത്തി വന്നിരുന്ന അഞ്ച് കള്ള് ഷാപ്പുകളില്‍ നിന്നും മായം കലര്‍ന്ന വ്യാജ കള്ള് കണ്ടെത്തുകയും പിന്നീട് ഇത് ലാബിലെ പരിശോധനയില്‍ തെളിയിക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തോളമായി കരാറുകാരന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍ നേരത്തെ കള്ളു ഷാപ്പ് വഴി വ്യാജ കള്ള് വില്‍പ്പന നടത്തിയ അവസരങ്ങളില്‍ നിരവധി തവണ നാട്ടുകാര്‍ ഷാപ്പടപ്പിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. പാലയാണ, കരിങ്ങാരി, കൊമ്മയാട്, പുലിക്കാട്, മഴുവന്നൂര്‍ പ്രദേശങ്ങളിലെ ആദിവാസി കോളനികളിലെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് വ്യാജകള്ള് വില്‍പ്പന നടത്തിയ സന്ദര്‍ഭങ്ങളില്‍ ഷാപ്പിലെ പ്രധാന ഉപഭോക്താക്കള്‍. ഒമ്പതോളം ആദിവാസി യുവാക്കള്‍ അമിത മദ്യപാനത്തെത്തുടര്‍ന്ന് പ്രദേശത്ത് മരണപ്പെട്ടതായി പറയപ്പെടുന്നു. പാലക്കാട് നിന്നും കൊണ്ടു വരുന്ന വ്യാജകള്ള് വില്‍പ്പന നടത്താന്‍ അനുവദിക്കില്ലെന്നും പി.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇ കെ വാസു,കെ.എസ് സുരേഷബാബു, സി.സി ശ്രീജിത്, ടി.എം ശ്രീനിവാസന്‍, കെ രാകേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."