കൃഷി അസിസ്റ്റന്റുമാരെ കൂട്ടത്തോടെ മാറ്റുന്നതെന്തിന്..?
മലപ്പുറം: ജില്ലയില്‍ കൃഷി അസിസ്റ്റന്റുമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതായി ആരോപണം. നാലു മാസത്തിനിടെ മൂന്നു തവണയാണ് ഇത്തരത്തില്‍ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. ഭരണകക്ഷി അനുകൂല സംഘടനയിലെ രണ്ടു കൃഷി അസിസ്റ്റന്റുമാരാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.
പുതുതായി സര്‍വിസില്‍ കയറിയ സ്ത്രീകളെയടക്കം സ്ഥലംമാറ്റി പീഡിപ്പിക്കുന്നതായി ജീവനക്കാര്‍ക്കിടയില്‍ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. 2016 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ മൂന്നു തവണയാണ് കൂട്ടത്തോടെ സ്ഥലംമാറ്റി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടേതായി ഉത്തരവിറങ്ങിയിട്ടുള്ളത്. ഇതില്‍തന്നെ ഒന്നിലധികം തവണ സ്ഥലംമാറ്റത്തിനു വിധേയരാകേണ്ടിവന്നവരാണ് പലരും.
സെപ്റ്റംബറില്‍ സ്ഥലമാറ്റിയവരെ ഡിസംബറില്‍ വീണ്ടും സ്ഥലമാറ്റി. മൂന്നു മാസം മുതല്‍ ഒന്നര വര്‍ഷം മുന്‍പുവരെ സ്ഥലംമാറ്റിയവരെയാണ് വീണ്ടും സ്ഥലംമാറ്റി ഉത്തരവിറക്കിയിരിക്കുന്നത്. പത്തു വര്‍ഷത്തോളം ഒരേ സ്ഥലത്തു ജോലി ചെയ്യുന്നവരെ മാറ്റുന്നതിന് പകരമായി പുതുതായി സര്‍വിസില്‍ കയറിയവരെ ഇങ്ങനെ ചെയ്യുന്നത്.
ദൂരെയുള്ള കൃഷി ഭവനുകളിലേക്കു മാറ്റുമെന്ന് ഭീഷണിപ്പെടുത്തി ചിലരില്‍നിന്ന് നിര്‍ബന്ധിച്ച് സ്ഥലംമാറ്റത്തിനുള്ള അഭ്യര്‍ഥന എഴുതിവാങ്ങിക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."