എസ്.കെ.എസ്.എസ്.എഫ് രാഷ്ട്രരക്ഷാ യാത്ര ഇന്നു മുതല്‍
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലികയോടനുബന്ധിച്ചു ജില്ലയില്‍ ഈസ്റ്റ്, വെസ്റ്റ് മേഖലകളിലായി ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി എസ്.കെ.എസ്.എസ്.എഫ് രാഷ്ട്രരക്ഷാ യാത്ര നടക്കും. ഇന്നലെ പാണക്കാട് നടന്ന ചടങ്ങില്‍ വെസ്റ്റ് മേഖലായാത്ര പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഈസ്റ്റ് മേഖലായാത്ര സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജാഥാ ക്യാപ്റ്റന്‍മാരായ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, എം.പി കടുങ്ങല്ലൂര്‍, റഹീം ചുഴലി, ശഹീര്‍ അന്‍വരി പുറങ്ങ്, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി പുളിയക്കോട്, ഹനീഫ മാസ്റ്റര്‍, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ജലീല്‍ ചാലില്‍കുണ്ട്, സൈനുദ്ദീന്‍ ഒളവട്ടൂര്‍ സംബന്ധിച്ചു.
ഈസ്റ്റ് ജില്ലാ യാത്ര ഇന്നു ഉച്ചയ്ക്കു രണ്ടു മുതല്‍ ചാപ്പനങ്ങാടി,ചട്ടിപ്പറമ്പ്, പുലാമന്തോള്‍, ചെറുകര, ആനമങ്ങാട്, കരിങ്കല്ലത്താണി, പെരിന്തല്‍മണ്ണ, തിരൂര്‍ക്കാട്, രാമപുരം, കൂട്ടിലങ്ങാടി ആലത്തൂര്‍പടി എന്നിവിടങ്ങളിലും വെസ്റ്റ് ജില്ലാ യാത്ര ഇടിമുഴിക്കല്‍, ചേളാരി, ചെട്ടിപ്പടി, പരപ്പനങ്ങാടി, പാലത്തിങ്ങല്‍, ചെമ്മാട്, പടിക്കല്‍, കാടപ്പടി, കുന്നുംപുറം, ചേറൂര്‍, എടരിക്കോട്, വെന്നിയൂര്‍ എന്നിവിടങ്ങളിലും പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് ഏഴിനു എടക്കര, വെളിയങ്കോട് എന്നിവിടങ്ങളില്‍ യാത്രകള്‍ സമാപിക്കും. റിപ്ലബ്ലിക് ദിനത്തില്‍ അരീക്കോട്, വളാഞ്ചേരി എന്നിവിടങ്ങളിലാണ് മനുഷ്യജാലിക സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."