പെരിന്തല്‍മണ്ണയില്‍ തീപിടിത്തം വ്യാപകമാകുന്നു
പെരിന്തല്‍മണ്ണ: വേനല്‍ ശക്തിപ്രാപിക്കുന്നതിനു മുന്‍പേ പെരിന്തല്‍മണ്ണയില്‍ തീപിടുത്തം നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മനഴി സ്റ്റാന്‍ഡിനു പിറകിലെ കുന്നിനു തീപിടിച്ചിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലാണ് അഗ്‌നിശമനസേന തീയണച്ചത്.
മലാപറമ്പ് ഭാഗത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ തവണ തീപിടിത്തമുണ്ടായി. ഇതില്‍ മിനിഞ്ഞാന്ന് മലാപറമ്പ് കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ പരിസരത്തുണ്ടായ അഗ്‌നിബാധ ജനങ്ങളെ ഭീതിയിലാഴ്ത്തി. അഗ്‌നിശമനസേന ഏറെ പാടുപെട്ടാണ് സബ് സ്റ്റേഷനിലേക്ക് തീ പടരാതെ തടഞ്ഞത്. മലകളിലും കുന്നുകളിലും തീപിടിച്ച് സമീപ തോട്ടങ്ങളിലെക്ക് വ്യാപിക്കുമ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്.
അമ്മിനിക്കാടന്‍ മലകളില്‍ തീപിടിത്തം നിത്യസംഭവമാണ്. ഇവിടെ അഗ്‌നിശമന സേനയുടെ വാഹനം എത്തിപ്പെടാന്‍ പറ്റാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. മലയില്‍ തീപിടിച്ചാല്‍ പടരാതിരിക്കാന്‍ തോട്ടങ്ങള്‍ക്ക് സമീപം പുല്ലുവെട്ടിമാറ്റി ഫയര്‍ ബെല്‍റ്റ് ഉണ്ടാക്കാന്‍ കര്‍ഷകര്‍ ശ്രദ്ധിക്കണമെന്നും വിനോദത്തിനും മറ്റും കുന്നുകളിലും മലകളിലും എത്തുന്നവര്‍ അശ്രദ്ധമായി സിഗരറ്റ് കുട്ടികളും മറ്റും വലിച്ചെറിയുന്നതാണ് ഇതിനു പ്രധാന കാരണമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."