HOME
DETAILS
MAL
ചീനിത്തോട് പാട്ടക്കരാര്‍; കേസില്‍ കക്ഷിചേരുമെന്ന് ലീഗ്
backup
January 18 2017 | 21:01 PM
കൊണ്ടോട്ടി: മുന്‍ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ഒപ്പിട്ട ചീനിത്തോട് പാട്ടകരാര്‍ റദ്ദാക്കുന്നതിന് ആവശ്യമെങ്കില്‍ കേസില്‍ കക്ഷിചേരുമെന്ന് മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി.നഗരസഭയുടെ ഇടപ്പെടലുകള്‍ വിലയിരുത്തിയതിനു ശേഷം ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേരുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി എം.എ റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്ലിംലീഗ് തയാറാക്കി നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ കേസുമായി മുന്നോട്ടുപോകുന്നത്. വിഷയത്തില്‍ പാര്‍ട്ടി നേരത്തേതന്നെ നിയമോപദേശം തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."