കേരളം ഭരിക്കുന്നത് പിണറായിയോ കുമ്മനമോയെന്ന് സംശയം: പി.കെ ഫിറോസ്
മലപ്പുറം: കേരളം ഭരിക്കുന്നതു പിണറായി വിജയനാണോ കുമ്മനം രാജശേഖശേഖരനാണോയെന്നു സംശയമാണെന്നു യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. മലപ്പുറം കലക്ടേറേലേക്കു യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിലും ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ദലിത്, ആദിവാസി വിഭാഗങ്ങളെയും വേട്ടയാടുന്ന കാര്യത്തിലും പിണറായി വിജയനില്‍നിന്നു മോദിയിലേക്കുള്ള അകലം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കാസര്‍കോട് സമസ്ത നടത്തിയ ശരീഅത്ത് റാലിക്കെതിരേ മോദിക്കെതിരില്‍ പറഞ്ഞുവെന്ന കാരണത്താലാണ് പൊലിസ് കേസെടുത്തത്.
പിണറായി അഭ്യന്തരം കൈയാളുമ്പോള്‍ എഴുത്തുകാര്‍ക്കു നോവല്‍ കത്തിക്കേണ്ടിവരുന്നു. എം.ടിയും കമലും അവഹേളിക്കപ്പെടുന്നു. കൊടിഞ്ഞി ഫൈസല്‍ കൊലക്കേസ് പ്രതികള്‍ക്കെതിരേ എന്തുകൊണ്ടു പൊലിസ് യു.എ.പി.എ ചുമത്തുന്നില്ലെന്നും ഫിറോസ് ചോദിച്ചു.
ഫൈസല്‍ വധക്കേസില്‍ പൊലിസ് പൂര്‍ണ പരാജയമാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മറ്റു ചുമതലകള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമം. മുഴുവന്‍ പ്രതികളെയും പിടികൂടുന്നതുവരെ യൂത്ത്‌ലീഗ് സമരരംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. പി. ഉബൈദുള്ള എം.എല്‍.എ, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. എം. റഹ്മത്തുല്ല, എം.പി നവാസ്, സെക്രട്ടറി വി.കെ ഫൈസല്‍ബാബു, ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍ സംസാരിച്ചു. അഡ്വ. യു.എ ലത്വീഫ്, കെ. മുഹമ്മദുണ്ണി ഹാജി, പി. സെയ്തലവി മാസ്റ്റര്‍, നൗഷാദ് മണ്ണിശ്ശരി, അഷ്‌റഫ് കോക്കൂര്‍, പി.എ സലാം സംബന്ധിച്ചു. കെ.ടി അഷ്‌റഫ്, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, വി.കെ.എം ഷാഫി, മുസ്തഫ അബ്ദുല്ലതീഫ്, അമീര്‍ പാതാരി, എം.കെ.സി നൗഷാദ്, ഗുലാം ഹസന്‍ ആലംഗീര്‍, എന്‍.എ കരീം, യൂസുഫ് വല്ലാഞ്ചിറ, ടി. പി. ഹാരിസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."