ജി.എസ്.ടി സെമിനാറും പ്രഭാഷണവും നടത്തി
മേലുകാവ്: ഹെന്റി ബേക്കര്‍ കോളജിന്റെ റിസേര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോമേര്സ് സംഘടിപ്പിച്ച ഏകദിന ജി.എസ്.ടി സെമിനാറും പ്രഭാഷണവും മേലുകാവുമറ്റം എച്.ആര്.ഡി.റ്റി. സെന്ററില്‍ നടന്നു. ഡോ.തോമസ് തൂങ്കുഴി (രജിസ്ട്രാര്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സ് സ്റ്റഡീസ്) സെമിനാര്‍ നയിച്ചു. ഇന്ത്യയിലെ സമസ്ത വ്യാപാര സേവന മേഖലകളെയും ബാധിക്കുന്ന വിഷയമായ ഗുഡ്സ് ആന്റ് സര്‍വിസ് ടാക്സ് എന്നതായിരുന്നു വിഷയം. സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ്പ് ഡോ. കെ.ജി. ദാനിയേല്‍ അധ്യനായി. സി.എസ്.ഐ.ഈസ്റ്റ് കേരളട്രഷറര് വി.എസ്. ഫ്രാന്‍സിസ്, കകെ.ആര്.അനുരാഗ്, വ്യാപാരി പ്രസിഡന്റ് ഡോമിനിക് ഈപ്പന്, പി.കെ. സെബാസ്റ്റ്യന്‍, കോളജ് യൂനിയന്‍ ചെയര്‍ പേര്‍സണ്‍ വി.എം. ആനി, പ്രൊഫ. കോര ജോസഫ്, പ്രൊ. ഷിനുതോമസ്, പ്രൊഫ. ആഷ്ലി മെറീന മാത്യൂ, പ്രൊഫ. ജെന്നിഫര്‍ കാര്‍ലോസ്, ജോര്‍ജ് മാത്യൂ തെക്കേല്‍, പി.എന്‍.സോമന്, സാന്റോ ജോസ്, ആന്റമി കല്ലമ്പള്ളി, പ്രൊഫ. ജസ്റ്റിന്‍ജോസ് എനിനവര് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."