ജനദ്രോഹ നടപടിക്കെതിരെ യൂത്ത് ലീഗ് മാര്‍ച്ച്
കോട്ടയം: റേഷന്‍, പെന്‍ഷന്‍ വിതണം അവതാളത്തിലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും പൊലിസ് രാജിനുമെതിരെ യൂത്ത് ലീഗ് കോട്ടയം കലക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉജ്വലമായി. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.
ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ എക്‌സ് എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കാവി നിറമുള്ള പൊലിസാണ് കേരളം ഭരിക്കുന്നതെന്നും റേഷനും പെന്‍ഷനും നല്‍കാതെ ജനങ്ങളെ പട്ടിണിക്കിടുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെ ശരിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് പാവങ്ങള്‍ക്ക് പരമാവധി ആനുകൂല്യം നല്‍കിയപ്പോള്‍ ഇടതു സര്‍ക്കാര്‍ പരമാവധി ആനുകൂല്യങ്ങള്‍ നിഷേധിക്കാനാണ് ശ്രമിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം സര്‍ക്കാരിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും യുസി രാമന്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ലക്ഷ്യം കാണാതെ യൂത്ത് ലീഗ് പോരാട്ടം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ലീഗ് പ്രസിഡന്റ് ഹാജി പി.എം ഷരീഫ്, ജന.സെക്രട്ടറി അസീസ് ബഡായില്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.എ മാഹിന്‍, ജന.സെക്രട്ടറി അജി കൊറ്റമ്പടം, പി.എം സലിം, കെ.എ.എം അഷ്‌റഫ്, പി.എസ് ബഷീര്‍, കുഞ്ഞുമോന്‍ കെ മേത്തര്‍, ഷമീര്‍ തലനാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."