വി.റ്റി സെബാസ്റ്റിയന് മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ ആരംഭിക്കും : റോഷി അഗസ്റ്റിന്
ചെറുതോണി: ഇടുക്കിലെ കുടിയേറ്റ കര്‍ഷകരുടെ നേതാവും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന വി.റ്റി സെബാസ്റ്റ്യന്‍ എക്സ് എം.എല്‍.എയുടെ ഓര്‍മക്കായി സ്റ്റഡി സെന്റര്‍ ആരംഭിക്കമെന്ന് റോഷി അഗസ്റ്റിന് എം.എല്‍.എ.
കേരളാ കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ വി.റ്റി സെബാസ്റ്റ്യന്‍ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടുമ്പന്ചോലയുടെയും ഇടുക്കിയുടേയും എം .എല്‍ .എ, കട്ടപ്പന പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, ഹൗസിംഗ് ബോര്‍ഡ് ചെയര്മാന് എന്നി നിലകളില്‍ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച മഹനീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് റോഷി അഗസ്റ്റിന് പറഞ്ഞു.
നിയോജകമണ്ഡലം ആസ്തി വികസനഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് വി.റ്റി. മെമ്മോറിയല്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പ്രഫ. എം ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ഐ. ആന്റണി, രാരിച്ചന്‍ നീറണാക്കുന്നേല്‍, തോമസ് പെരുമന, അഗസ്റ്റിന് വട്ടക്കുന്നേല്‍, ബാബു കക്കുഴി, എ. ഒ. അഗസ്റ്റിന്, സാബു പരപരാകത്ത്, ജോസഫ് വടക്കേല്‍, രാജു തോമസ്, സിനു വാലുമ്മേല്‍, ജോസ് കവിയില്‍, റ്റോമിച്ചന്‍ മുണ്ടുപാലം, എം.ജെ കുര്യന്, റ്റി. പി. മല്‍ക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."