സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ അദാലത്ത് 24 ന്
പാലക്കാട്: രജിസ്ട്രേഷന് വകുപ്പില്‍ 1986 മുതല്‍ 2010 മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ അണ്ടര്‍ വാല്വെഷന്‍ നടപടി സ്വീകരിച്ച കേസുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഈ മാസം 24ന് ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അദാലത്ത് നടത്തും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ കുറഞ്ഞ തുകയടച്ച് ഒഴിവാകാത്ത കേസുകളും ജില്ലാ രജിസ്ട്രാര്‍ ഓഫിസില്‍നിന്ന് അന്തിമ ഉത്തരവ് നല്‍കിയിട്ടും അടക്കാത്ത കേസുകളും റവന്യു റിക്കവറിക്ക് ശുപാര്‍ശ ചെയ്യും.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ റവന്യു റിക്കവറി ഉള്‍പ്പടെയുള്ള അണ്ടര്‍ വാല്വെഷന്‍ നടപടിയില്‍നിന്നും ഒഴിവാകാന്‍ പൊതുജനങ്ങള്‍ക്ക് അദാലത്ത് ഉപയോഗപ്പെടുത്താം. ആധാരങ്ങള്‍ക്ക് വിലകുറവാണെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചവരെ അധികമായി അടയ്ക്കേണ്ട സ്റ്റാംപ് ഡ്യൂട്ടിയില്‍നിന്നും രജിസ്ട്രേഷന് ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്ഥലത്തിന്റെ വിസ്തീര്ണത്തിനുസരിച്ചുള്ള തുക മാത്രമേ സ്റ്റാംപ് ഡ്യൂട്ടിയായി നല്‍കേണ്ടതുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."