ചേപ്പലക്കോട് വനത്തില്‍ വന്‍ അഗ്‌നിബാധ
കടുത്ത വേനല്‍മൂലം വനം മുഴുവന്‍ ഉണങ്ങി കരിഞ്ഞ് നില കൊള്ളുന്നതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു
വടക്കാഞ്ചേരി:അകമല ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള ചേപ്പലക്കോട് വന മേഖലയില്‍ വന്‍ അഗ്‌നിബാധ. ഏക്കര്‍ കണക്കിന് സ്ഥലത്തെ അടി കാടുകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തേക്ക് ഉള്‍പ്പെടെയുള്ള വന്‍ മരങ്ങളും കാട്ടില്‍ അവശേഷിക്കുന്ന പച്ചപ്പും മുളകൂട്ടങ്ങളുമൊക്കെ കത്തി ചാമ്പലായവയില്‍ ഉള്‍പ്പെടുന്നു.
വന്യമൃഗങ്ങളും ഇഴജന്തുക്കളുമൊക്കെ ചത്തൊടുങ്ങിയതായി സംശയിക്കുന്നു. കാട്ടില്‍ കുടുങ്ങിയ നൂറോളം ആടുകളെ വനപാലകരും നാട്ടുകാരും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും ജന പ്രതിനിധികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആട് മേയ്ക്കാന്‍ വനത്തിലേയ്ക്ക് പോയ 64 കാരിയേയും രക്ഷപ്പെടുത്തി. ജനവാസ മേഖലയിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീട്ടുകാര്‍ വീടുകളില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയോടി. കിലോമീറ്ററുകളോളം പുകയും, പൊടിയും ചൂടുമെത്തി. ഓട്ടുപാറ കരുമത്ര റൂട്ടില്‍ഏതാനുംനേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനം മൂലമാണ് വന്‍ദുരന്തം ഒഴിവായത്.
ഇന്നലെ ഉച്ചയോടെയാണ് മങ്കര യ്ക്കടുത്ത് വനത്തില്‍ തീകണ്ടത്. കടുത്ത വേനല്‍മൂലം വനം മുഴുവന്‍ ഉണങ്ങി കരിഞ്ഞ് നില കൊള്ളുന്നതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. നിയന്ത്രണധീതമാക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വടക്കാഞ്ചേരിയില്‍ നിന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തീ കെടുത്താന്‍ തൂപ്പും ബക്കറ്റ് വെള്ളവും മാത്രമായിരുന്നു ആശ്രയം. തൃശൂര്‍, ഗുരുവായൂര്‍, കുന്നുംകുളം എന്നിവിടങ്ങളിലേ്ക്ക് അഗ്‌നിശമന സേനയുടെ സേവനം ആവശ്യപ്പെട്ട് വിളിച്ചെങ്കിലും ഇവിടെ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. വേനല്‍ രൂക്ഷമായിട്ടും സുരക്ഷയ്ക്ക് ഉതകുന്ന ഫയര്‍ലൈന്‍ വെട്ടാത്തതാണ് വന്‍ അഗ്‌നി ബാധക്ക് കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
അനില്‍ അക്കര എം.എല്‍.എ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ എം.ആര്‍ സോമനാരായണന്‍ എന്നിവരും സ്ഥലത്തെത്തി. മുതിര്‍ന്ന വനപാലകര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. അഗ്‌നിബാധയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."