ആളൂര്‍ പൊലിസ് സ്റ്റേഷന്റെ അവസ്ഥയെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി
ഉത്തരവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഉത്തരവിനെ തുടര്‍ന്ന്
തൃശൂര്‍: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂര്‍ പൊലിസ് സ്റ്റേഷന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആളൂര്‍ പൊലിസ് സ്റ്റേഷന്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് മോഹന്‍ശന്ത ഗൗഡറുടെ നിര്‍ദേശം.
ഒട്ടേറെ കേസുകളുടെ ഉറവിടമായ കല്ലേറ്റുംകര, ആളൂര്‍ പ്രദേശത്തെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു ആളൂര്‍ പഞ്ചായത്ത് കേന്ദ്രമാക്കി ഒരു പൊലിസ് സ്റ്റേഷനെന്നത്. തോമസ് ഉണ്ണിയാടനാണ് ആളൂരില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. 2016 ജനുവരി ആറിന് ചേര്‍ന്ന മന്ത്രിസഭാ യോഗം സ്റ്റേഷന്‍ അനുവദിച്ച് തീരുമാനമെടുത്തു. പിന്നീട് മാര്‍ച്ച് മൂന്നിന് ആളൂര്‍ പഞ്ചായത്ത് കേന്ദ്രമാക്കി പുതിയ സ്റ്റേഷന്‍ രൂപവത്കരിച്ച് ഉത്തരവും ഇറങ്ങി. പ്രവര്‍ത്തനം തുടങ്ങിയ പൊലിസ് സ്റ്റേഷന്‍ പിന്നീട് പ്രവര്‍ത്തനം നിലച്ച അവസ്ഥയിലായതോടെയാണ് ഹരജി നല്‍കിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."