HOME
DETAILS
MAL
സര്‍ക്കാര്‍ അന്വേഷണ സംഘം മാളയില്‍
backup
January 19 2017 | 00:01 AM
മാള: മാള കെ.കരുണാകരന് സ്മാരക സ്റ്റേഡിയം നിര്‍മ്മാണത്തിന് യഹൂദ ശ്മശാനഭൂമി കൈയ്യേറ്റം സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ സംഘം മാളയിലെത്തി. പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ജൂലന്‍ ഫ്രാന്‍സിസ്, ചീഫ് ടൗണ്‍ പ്ലാനര്‍ കെ.രമണന്, സര്‍ക്കാര്‍ പുരാവസ്തു വിഭാഗം ഡയറക്ടര്‍ ജെ. റജികുമാര്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. യഹൂദ വംശജരായ ഡാന്‍ ഏലീയാസ്, എബി അബ്രാഹം എന്നിവര്‍ സംഘാംഗങ്ങളെ കണ്ട് നിവേദനം നല്കി. മാള പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. സ്റ്റേഡിയം, ശ്മശാനഭൂമി എന്നിവ സന്ദര്‍ശിച്ചു. നേരത്തെ മതിലുകള്‍ തകര്‍ക്കുകയും ഭൂമി കൈയ്യേറ്റം നടത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ലഭിച്ച പരാതിയിലാണ് അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."