അണ്‍ എയ്ഡഡ് സ്‌കൂള്‍ നിര്‍മാണത്തിന്റെ മറവില്‍ വന്‍ജലചൂഷണമെന്ന് പരാതി
കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്തിലെ വെള്ളംകൊള്ളിയില്‍ നിര്‍മാണം തുടരുന്ന നിര്‍ദിഷ്ട അണ്‍ എയ്ഡഡ് ഇന്റര്‍നാഷണല്‍ പബ്ലിക് സ്‌കൂളിന്റെ മറവില്‍ വന്‍ ജല ചൂഷണമെന്ന് ആരോപണം. ജലം ചൂഷമം ചെയ്യുന്നതായും പൊതുവഴി കയേറിയതായും നീര്‍ച്ചാലുകള്‍ നികത്തിയതായും ആരോപിച്ച് പ്രദേശവാസികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ നിര്‍മാണത്തിനെതിരെ പ്രക്ഷോഭവും ആരംഭിച്ചു.
കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മാനേജ്‌മെന്റിന്റെ നേതൃത്വത്തിലാണ് വെള്ളംകൊള്ളിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ സ്വിമ്മിങ് പൂളുകള്‍, സിന്തറ്റിക് ട്രാക്ക്, കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ സ്‌കൂളിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി മൂന്നരയേക്കറോളം ഭൂമി കരിങ്കല്ല് ഭിത്തി നിര്‍മിച്ച് മണ്ണിട്ട് നികത്തി.തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ റവന്യൂരേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന പുരയിടത്തിന്റേ ഒരുഭാഗം നികത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതേ സ്ഥലത്ത് ജലസേചനത്തിനായി വലിയ കിണര്‍ കുഴിക്കുകയും ചെയ്തു. ഏതാണ്ട് 20 മീറ്റര്‍ വീതിയിലും 35 അടിതാഴ്ചയിലും നിര്‍മിച്ച ഈ കിണറാണ് ജലചൂഷണത്തിന്റെ കേന്ദ്രം. കോട്ടറക്കോണം ഏലായില്‍ കിണര്‍ നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ നാട്ടുകാര്‍ തടഞ്ഞെങ്കിലും, പിന്നീട് സമീപത്തെ പഞ്ചായത്ത് കിണറിലേക്ക് സഞ്ചരിക്കാനായി മൂന്ന് മീറ്റര്‍ വീതിയില്‍ നിലവിലെ വഴിയോട് ചേര്‍ന്ന് റോഡും സമീപത്തായി നീര്‍ച്ചാലും പുനര്‍നിര്‍മിക്കാമെന്ന അധികൃതരുടെ വാദം മുഖവിലക്കെടുത്ത് പിന്മാറുകയായിരുന്നു. അതിനു ശേഷമാണ് ഈ വലിയ കിണര്‍ കുത്തിയത്.
ഇത്രയും വലിയ കിണര്‍ ജനവാസമേഖലയില്‍ കുഴിക്കുമ്പോള്‍ ആവശ്യമായ രേഖകളൊന്നും സ്‌കൂളധികൃതര്‍ വാങ്ങിയുരിന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കൊടും വേനലില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ കിണറില്‍ 15 അടിയോളം ആഴത്തില്‍ വെള്ളം നിറഞ്ഞതോടെ സമീപത്തെ പഞ്ചായത്ത് കിണറില്‍ ജലനിരപ്പ് നന്നേ കുറയുകയും സമീപവാസികളുടെ മിക്ക കിണറുകളും വറ്റിവരളുകയും ചെയ്തു. കടുത്ത വേനലില്‍ കുടിവെളളത്തിനായി നാട്ടുകാര്‍ പരക്കംപായുകയാണ്.
സ്‌കൂള്‍ നിര്‍മാണത്തിന് ദിനവും ഏതാണ്ട് ഇരുപതിനായിരം ലിറ്റര്‍ വെളളം വേണ്ടിവരും. നിര്‍മ്മാണം പൂര്‍ത്തിയായാലും സ്വിമ്മിങ് പൂളില്‍ നിറക്കാനും ഹോസ്റ്റല്‍ സൗകര്യത്തിനായും മറ്റും ഇതിലധികം വെളളം ഇനിയും വേണ്ടിവരും. ഇങ്ങനെ ആയാല്‍ കുടിവെള്ളം കിട്ടാക്കനിയാകുമെന്ന തിരിച്ചറിവാണ് പ്രക്ഷോഭത്തിലേക്കിറങ്ങാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് അധികൃതര്‍ തുടങ്ങിയവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."