ലോ അക്കാദമി: സമരം തുടരുന്നു
പേരൂര്‍ക്കട: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം തുടരുന്നു.വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ നിരാഹാര സമരത്തിലാണ്. കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി, എ.ഐ.എസ്.എഫ്, എം.എസ്.എഫ് എന്നീ സംഘടനകളാണ് നിരാഹാരസമരവുമായി മുന്നോട്ടുപോകുന്നത്. പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് എല്ലാ സംഘടനകളും. നിരാഹാര സമരം നാലാംദിവസത്തിലേക്ക് കടന്നു. എ.ബി.വി.പിയില്‍നിന്ന് രണ്ടു പേരും മറ്റുള്ള സംഘടനകളില്‍നിന്ന് ഓരോരുത്തരുമാണ് നിരാഹാരസമരം നടത്തുന്നത്.
പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണമെന്ന ആവശ്യം ഒഴികെ മറ്റെല്ലാം അംഗീകരിക്കാമെന്നു മാനേജ്മെന്റ് ഉറപ്പുനല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ സമരവുമായി മുന്നോട്ടുപോകുകയാണ്. നിരാഹാരസമരം ദിവസങ്ങള്‍ കടന്നതോടെ വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ സമരപ്പന്തലിലെത്തി. അതേ സമയം കോടതിയുടെ സഹായത്തോടെ പൊലിസ് സംരക്ഷണം ഉറപ്പാക്കി വിദ്യാര്‍ത്ഥികളുടെ പഠനം സാദ്ധ്യമാക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."