റേഷന്‍, പൊലിസ് രാജ്: യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ജനങ്ങള്‍ റേഷന്‍ കിട്ടാതെ വലയുമ്പോള്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സെക്രട്ടേറിയേറ്റ് അംഗം വി.കെ ഇബ്രാഹിംകുഞ്ഞ്. റേഷന്‍, പെന്‍ഷന്‍, പൊലീസ് രാജ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തിരുവനന്തപുരം ജില്ലാ യൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് ഒരിക്കല്‍ പോലും റേഷന്‍ മുടങ്ങിയിട്ടില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണ നല്‍കിയിരുന്നത്. ഭക്ഷ്യക്ഷാമം ഉണ്ടണ്ടാകാതിക്കാനുള്ള ശക്തമായ നടപടികളാണ് ഉമ്മന്‍ചാണ്ടണ്ടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ക്ക് വേണ്ടി ശക്തമായ സമ്മര്‍ദം ചെലുത്തുകയും മറ്റു സംസ്ഥാനങ്ങള്‍ വാങ്ങാത്ത സ്റ്റോക്ക് കേരളത്തിലേക്ക് വാങ്ങുകയും ചെയ്തു. ഇത്തരത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചത് കാരണം ഒരു മണിക്കൂര്‍ പോലും റേഷന്‍ മുടങ്ങുന്ന സാഹചര്യം അന്നുണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ അരിയും ഗോതമ്പുമില്ലാതെ വലയുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കാതെ അധികാരികള്‍ സുഖിക്കുകയാണ്. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ അതേ നിലപാടു തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഡി. നൗഷാദ് അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പ്രൊഫ. തോന്നക്കല്‍ ജമാല്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷഹീര്‍ ഖരിം, ഷഹീര്‍ ജി. അഹമ്മദ്, മാണിക്യവിളാകം റാഫി, മാഹിന്‍ അബൂബക്കര്‍, അഡ്വ. കണിയാപുരം ഹലിം, ചാന്നാങ്കര എം.പി കുഞ്ഞ്, മണ്‍വിള സൈനുദ്ദീന്‍, അഡ്വ. പാച്ചല്ലൂര്‍ നജ്മുദ്ദീന്‍, അഡ്വ. എസ്.എന്‍ പുരം നിസാര്‍, ഹുമയൂണ്‍ കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."