കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്ന സംഭവം: ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല
മട്ടാഞ്ചേരി: പുറംകടലില്‍ കണ്ടയ്നര്‍ കപ്പലിടിച്ച് മല്‍സ്യബന്ധന യാനം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം വഴി മുട്ടി. ഇടിച്ച കപ്പല്‍ ഏതാണെന്ന് കണ്ടെത്താന്‍ കഴിയാത്തതാണ് അന്വേഷണത്തിന് തടസ്സമായിരിക്കുന്നത്. കഴിഞ്ഞ ഏഴിന് ഹര്‍ഷിതയെന്ന ബോട്ട് കൊച്ചിയില്‍ 68 നോട്ടിക്കല്‍ മൈല്‍ അകലെ കൊല്ലത്തിനും കായംകുളത്തിനും ഇടയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ഈ മാസം മൂന്നിന് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ നിന്നാണ് ബോട്ട് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
മട്ടാഞ്ചേരി ഈരവേലി സ്വദേശി അഷറഫ്, കുളച്ചല്‍ സ്വദേശി ജൂഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന ബോട്ട് മുങ്ങിപ്പോകുകയും ചെയ്തിരുന്നു. ബോട്ടിലുണ്ടായിരുന്ന സ്രാങ്ക് ഉള്‍പ്പെടെ ഏഴ് തൊഴിലാളികളും രക്ഷപ്പെട്ടിരുന്നു.
ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കായിരുന്നു ആദ്യം അന്വേഷണ ചുമതല പിന്നീട് നീണ്ടകര കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിനെ ചുമതലപ്പെടുത്തിയെങ്കിലും പോര്‍ട്ട്, കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവയുടെ സഹകരണമില്ലാത്തത് മൂലം കപ്പല്‍ കണ്ടെത്താനായില്ല. ഷിപ്പിങ് കമ്പനിയുടെ ഇടപെടലും ഇതിന് കാരണമായിട്ടുണ്ടന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."