അവര വിളവെടുപ്പുമായി ലിയോ
പട്ടഞ്ചേരി: വേനലിലും നിശ്ചയദാര്‍ഢ്യത്തിന്റെ അവര വിളവെടുപ്പുമായി ലിയോ. വടകരപതി പഞ്ചായത്തില്‍ നടുപ്പുണ്ണിക്കടുത്തുള്ള കൃഷിയിടത്തിലാണ് വേനലിനെ മറികടന്ന് പയര്‍കൃഷിയിറക്കി വിളവെുപ്പ് നടക്കുന്നത്. ഡ്രിപ്പ് ഇറിഗേഷനിലൂടെയും സ്‌പ്രെ ഇറിഗേഷനിലൂടെയുമാണ് നാലേക്കര്‍ സ്ഥലത്ത് അവര വിളയിച്ചെടുത്തിട്ടുള്ളത്. തക്കാളികൃഷി ഉണക്കം ബാധിച്ച് നഷ്ടമായതോടെയാണ് കുറച്ച് വെള്ളം മാത്രം ആവശ്യമായി വരുന്ന അവരകൃഷിയിലേക്ക് തിരിഞ്ഞത്. കുഴല്‍കിണറിലെ വെള്ളം ഉപയോഗിച്ച് തക്കാളിയെ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നതിനിടെ മൂന്നേക്കര്‍ തക്കാളി നശിച്ചതിനിതുടര്‍ന്നാണ് തളരാത്ത മനസുമായി ലിയോ അവരകൃഷിയിലേക്കമാറി ചിന്തിച്ചത്.
അല്‍പല്‍പമായി നനച്ചുകൊടുത്ത് പാകപെടുത്തിയെടുത്താണ് ഒന്നര മാസത്തിനകം രണ്ടാമത്തെ വിളവെടുപ്പുണ്ടാക്കിയിട്ടുള്ളത്. വേനല്‍ശക്തമായതിനാല്‍ കീടങ്ങളുടെ ആക്രമണം കുറഞ്ഞത് വിളവെടുപ്പിന് സഹായകമായെങ്കിലും 10-12 രൂപവരെമാത്രം അവരക്ക് മാര്‍ക്കറ്റ് വിലതാഴ്ന്നത് ലിയോവിന് തിരിച്ചടിയായി. മാര്‍ക്കറ്റില്‍ ചില്ലറ വില്‍പനക്ക് കിലോ അഴരക്ക് 28-30 രൂപ വരെവാങ്ങുബോള്‍ പ്രയാസപെട്ടുണ്ടാക്കിയ കര്‍ഷകര്‍ ഉള്‍പ്പന്നത്തിന് വിലതകര്‍ച്ചയുണ്ടായതിനെ മറികടക്കുവാന്‍ ലിയോ ചില്ലറ വില്‍പന കേന്ദ്രങ്ങളിലേക്ക് അവരയെത്തിച്ച് നഷ്ടത്തില്‍നിന്നും രക്ഷനേടാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ നേരിച്ച് ഉപഭോകാതാക്കളിലെത്തിക്കുന്ന ഉഴവര്‍ ചന്തകള്‍ എല്ലാ പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്ഥാപിക്കണമെന്നാണ് ലിയോഉള്‍പെടെയുള്ള പച്ചക്കറി കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."