HOME
DETAILS

ഗാന്ധിയുടെ ചര്‍ക്കയും മോദിയുടെ ചിത്രവും

  
backup
January 19 2017 | 00:01 AM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b5%8b

ഗാന്ധിജിയുടെ ചര്‍ക്കയാണ് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നതെന്ന് സ്വാതന്ത്ര്യാനന്തരം ഇന്ത്യ മുഴുവനും മുഴങ്ങിക്കേട്ട വാക്കുകളാണ്. ദേശീയതയുടെ ഊര്‍ജവും പ്രതീകവുമായി സ്വാതന്ത്ര്യസമരത്തില്‍ നിറഞ്ഞുനിന്ന ചര്‍ക്ക ഗാന്ധിജിക്കു കേവലമൊരു അടയാളമായിരുന്നില്ല. ഒരു ജനസഞ്ചയത്തിന്റെ ജീവനോപാധിയും സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനുള്ള ആയുധവുമായിരുന്നു. നിരായുധരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും സമരമാര്‍ഗമായി നിസ്സഹകരണത്തെയും സത്യഗ്രഹത്തെയും മാറ്റിയ ഗാന്ധിജിക്ക് ആത്മാവിന്റെ ശാന്തിമന്ത്രമായിരുന്നു ചര്‍ക്കയുടെ ശബ്ദം. 

 

അതിനാല്‍, ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ഇന്ത്യക്കാരന് ഒരുകാലത്തും വെറുമൊരു പരസ്യചിത്രമായിരുന്നില്ല, ഐതിഹാസികമാനവും മൂല്യത്തികവുമുള്ള ബിംബമായിരുന്നു. ലളിതജീവിതത്തിന്റെയും സ്വദേശിവല്‍ക്കരണത്തിന്റെയും പ്രതീകമായി തലമുറകളുടെ മനസില്‍ ഇടംനേടിയ ആ ചിത്രത്തിനു പകരംവയ്ക്കാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാള്‍ക്കും മറ്റൊരു രൂപവും ചിത്രവും കണ്ടെത്താനാകില്ല.


കുര്‍ത്തയും പൈജാമയും വെയ്‌സ്റ്റ് കോട്ടുമിട്ട പ്രധാനമന്ത്രി പകരക്കാരനാകാന്‍ ഒരുങ്ങിവരുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ അമ്പരപ്പു മാത്രമല്ല ഉളവാക്കുന്നത്. സമകാലിക രാഷ്ട്രീയബോധത്തിനും നേതൃത്വത്തിനും സംഭവിച്ചുകൊണ്ടിരിക്കുന്ന അല്‍പത്തവും മൂല്യശോഷണവുമോര്‍ത്തു ലജ്ജിക്കുകയാണവര്‍. ധരിക്കാന്‍ മതിയായ വസ്ത്രമില്ലാത്ത സമൂഹത്തെ വിദേശവസ്ത്രമണിഞ്ഞു നയിക്കാന്‍ താനില്ലെന്ന ധീരമായ തീരുമാനമെടുത്താണ് അര്‍ധനഗ്നനായി ആ മഹാത്മാവ് ഇന്ത്യയുടെ ആത്മാവു കീഴടക്കിയത്. ആ മഹാരഥന്റെ ജ്വലിക്കുന്ന ചിത്രം ഇന്ത്യക്കാരുടെ മനസില്‍നിന്നു മായ്ക്കാന്‍ പരസ്യചിത്രം മാറ്റിയതുകൊണ്ടാവില്ലെന്ന സത്യം ബി.ജെ.പി സര്‍ക്കാര്‍ മറന്നുപോവുന്നു.


ഗംഗബെന്‍ മജൂംദാര്‍ എന്ന സാമൂഹികപ്രവര്‍ത്തകന്‍ ബറോഡയില്‍നിന്നു വാങ്ങിയ ചര്‍ക്ക സമ്മാനമായി നല്‍കിയപ്പേഴാണ് 1917 ല്‍ മഹാത്മാഗാന്ധി ആദ്യമായി ചര്‍ക്ക കാണുന്നത്. നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവില്‍ നൂല്‍നൂല്‍ക്കാന്‍ പഠിച്ച ഗാന്ധിജിക്ക് പിന്നീട് ആശ്രമജീവിതത്തിലെ മഹായജ്ഞമായി മാറി നൂല്‍നൂല്‍പ്പ്. ഇന്ത്യന്‍ ദേശീയതയുടെയും ദേശീയസമരത്തിന്റെയും പ്രതീകമായി പിന്നീടങ്ങോട്ടുള്ള സമരചരിത്രത്തില്‍ ചര്‍ക്ക പ്രഥമസ്ഥാനം കൈയടക്കി.


ഇന്ത്യയിലെ പരുത്തി ചുരുങ്ങിയ വിലയില്‍ വാങ്ങി മാഞ്ചസ്റ്ററിലേക്കും ലങ്കാഷെയറിലേക്കും കയറ്റിയയച്ച് യന്ത്രസഹായത്തോടെ നൂലും വസ്ത്രവുമാക്കി ഇന്ത്യയിലെത്തിച്ചു വിറ്റു ലാഭം കൊയ്യുകയായിരുന്നു ബ്രിട്ടിഷുകാര്‍. അതേസമയം, പരുത്തികൃഷിക്കാരും തൊഴിലാളികളും മുഴുപട്ടിണിയിലുമായിരുന്നു. ഇതു പരിഹരിക്കാനാണു ഗാന്ധിജി ചര്‍ക്കയിലൂടെയും ഖാദിവസ്ത്രനിര്‍മാണത്തിലൂടെയും സ്വദേശിവല്‍ക്കരണമെന്ന മഹാവിപ്ലവം നടപ്പാക്കിയത്. പട്ടിണിമാറ്റലിനുമപ്പുറം ജനങ്ങളില്‍ സ്വയംപര്യാപ്തതയും ആത്മവിശ്വാസവും വളര്‍ത്താനും അതു സഹായകമായി. സ്വാതന്ത്ര്യസമരചിഹ്‌നങ്ങളില്‍ ഏറ്റവും മഹത്തായ സന്ദേശം സമൂഹത്തിനു നല്‍കാന്‍ ചര്‍ക്കയോളം മറ്റൊരു പ്രതീകത്തിനും കഴിഞ്ഞിട്ടില്ല.


വിദേശവസ്ത്രത്തിന്റെ കടന്നുകയറ്റം സൃഷ്ടിച്ച പ്രത്യാഘാതം ഇന്ത്യന്‍വിപണിയെയും തൊഴില്‍മേഖലയെയും തകര്‍ത്തിരുന്നു. അമിതമായ വില താങ്ങാനാവാതെ നിസ്സഹായരായ സാധാരണക്കാര്‍ക്ക്, സ്വന്തംകൈകൊണ്ടു നൂല്‍നൂറ്റ് വസ്ത്രമുണ്ടാക്കാനും ധരിക്കാനും വിപണി കണ്ടെത്താനുമുള്ള സ്വയംതൊഴിലിന്റെ മാഹാത്മ്യം, സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു ഗാന്ധിജി.
1920 കളിലെ നിസ്സഹകരണപ്രസ്ഥാനത്തിലൂടെ വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കും ദാരിദ്ര്യനിര്‍മാര്‍ജനത്തിലേക്കും തൊഴില്‍സുരക്ഷിതത്വത്തിലേക്കും കുടില്‍വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിലേക്കും ഇന്ത്യന്‍ സാമ്പത്തികരംഗം ചലിച്ചുതുടങ്ങി. ഇതു ബ്രിട്ടിഷുകാര്‍ക്ക് കനത്തപ്രഹരമായി മാറി.
ഇത്തരത്തിലുള്ള വിപ്ലവകരമായ രാഷ്ട്രീയ നീക്കത്തെ നയിക്കാന്‍ ഗാന്ധിജി ചര്‍ക്കയെന്ന സമരായുധമാണു പ്രയോഗിച്ചത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക തലങ്ങളില്‍ നിന്നുകൊണ്ടു ചര്‍ക്കയ്ക്കു ഗാന്ധിജി നല്‍കിയ ജനകീയമാനമാണു ബ്രിട്ടിഷുകാര്‍ക്കെതിരേ ജനകീയപ്രതിരോധമായി നിസ്സഹകരണപ്രസ്ഥാനത്തിലൂടെ ഉരുത്തിരിഞ്ഞുവന്നത്. ''ചര്‍ക്ക എനിക്കു ജനങ്ങളിലുള്ള പ്രതീക്ഷയാണ്. സ്വാതന്ത്ര്യം നഷ്ടമായവരുടെ ജീവിതം തിരിച്ചുപിടിക്കലാണ് എനിക്കു ചര്‍ക്ക.'' ഗാന്ധിജിയുടെ ഈ വാക്കുകളില്‍ തെളിഞ്ഞ ആദര്‍ശബോധം ഉള്‍ക്കൊണ്ടാണു സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണു ചര്‍ക്കയെന്നു നെഹ്‌റു അഭിപ്രായപ്പെട്ടത്.


സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധിജി മുന്നോട്ടുവച്ച ചില മൂല്യങ്ങളുണ്ട്. ബഹുസ്വരതയും ലാളിത്യവും സ്വദേശിവല്‍ക്കരണവും മതേതരത്വവും സഹിഷ്ണുതയുമൊക്കെയുള്‍ക്കൊള്ളുന്ന ആ മൂല്യങ്ങള്‍ എന്നും നിലനില്‍ക്കേണ്ട തിരുശേഷിപ്പുകളാണ്.
ഖദര്‍വിപണി പിന്നാക്കം പോയത് ഗാന്ധിജിയുടെ പരസ്യമുള്ളതിനാലാണെന്ന വാദവുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവരുന്നത് രാഷ്ട്രീയാപചയം മാത്രമല്ല, പരമ്പരാഗത ഭാരതീയമൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനം കൂടിയാണ്.


കറന്‍സികളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്ന മന്ത്രിയുടെ പ്രസ്താവന ഇതുമായി കൂട്ടിവായിക്കുക. ഇങ്ങനെപോയാല്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികത്തകര്‍ച്ച സംഭവിച്ചതു മഹാത്മാഗാന്ധി രാഷ്ട്രപിതാവായതുകൊണ്ടാണെന്ന വാദവും ഉയര്‍ന്നേക്കാം.
പ്രധാനമന്ത്രിയുടേതാണു കൂടുതല്‍ മെച്ചപ്പെട്ട വിപണിനാമമെന്നു ഒരേസമയം ഖാദിബോര്‍ഡും വ്യവസായഭീമന്‍ റിലയന്‍സും തിരിച്ചറിയുന്നതു വൈരുധ്യമാണ് പൊതുസമൂഹത്തിലുണ്ടാക്കുന്നത്. പരമ്പരാഗത ഖാദിപ്രചാരണത്തിനു രാഷ്ട്രപിതാവിനെ ചുമര്‍ചിത്രങ്ങളില്‍നിന്നു കുടിയിറക്കിയതുകൊണ്ട് എന്തുനേട്ടമാണു ഖാദിവ്യവസായ കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നതെന്നു വ്യക്തമല്ല.
കേവലം വിപണനതന്ത്രങ്ങള്‍ക്കപ്പുറം ഖാദിയും ഗാന്ധിജിയും ചര്‍ക്കയും നമ്മുടെ ചരിത്രപോരാട്ടത്തിന്റെ മഹത്തായ ശേഷിപ്പുകളാണെന്ന തിരിച്ചറിവുപോലും ഭരണാധികാരികള്‍ക്കില്ലാതെ പോകുന്നതു ജനാധിപത്യസംസ്‌കാരത്തിലെ ജനബോധനത്തിനേല്‍ക്കുന്ന തിരിച്ചടിയാണ്. ചര്‍ക്കയ്ക്കു മുന്നില്‍ മറ്റ് ആരിരുന്നാലും ഗാന്ധിജിയാവില്ല. ബാപ്പുവിന്റെ ചര്‍ക്ക പട്ടിണിപ്പാവങ്ങളുടെ വരുമാനമാര്‍ഗവും രാജ്യസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകവുമാണ്.


സ്വാതന്ത്ര്യസമരചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത രാഷ്ട്രീയപാരമ്പര്യമാണു ബി.ജെ.പിക്കും ആര്‍.എസ്.എസിനുമുള്ളത്. മഹാത്മാഗാന്ധിയെയും ഗാന്ധിജിയുടെ രാമരാജ്യസങ്കല്‍പ്പത്തെയും ആശയപരമായും കായികമായും നേരിട്ട ഹിന്ദുത്വശക്തികള്‍ക്കു ഗാന്ധിജിയെ വിസ്മരിക്കുന്നതിനും ഗാന്ധിയന്‍മൂല്യങ്ങളെ ഹനിക്കുന്നതിനും പ്രയാസമുണ്ടാവില്ല. എന്നാല്‍, ജനമനസുകളില്‍ നിലനില്‍ക്കുന്ന ചില സ്വാതന്ത്ര്യസമരബിംബങ്ങള്‍ ഇന്നും സജീവമാണെന്നത് ബി.ജെ.പി ഗവണ്‍മെന്റ് മറക്കരുത്.


അതില്‍ ഏറ്റവും പ്രധാനമാണു ചര്‍ക്ക. കേവലം പരസ്യപ്പലകയിലുള്ള മാറ്റമെന്നതിലുപരി വരുംതലമുറകള്‍ക്കു ബോധപൂര്‍വം തെറ്റായസന്ദേശമാണ് ഇത്തരത്തിലുള്ള മാറ്റംകൊണ്ടു നല്‍കുന്നത്.
ഗാന്ധിയന്‍ മൂല്യങ്ങളുടെ പഠനങ്ങളും സന്ദേശങ്ങളും വ്യാപകമാക്കുക വഴി ബഹുസ്വരസമൂഹത്തില്‍ സഹിഷ്ണുതാവാദം അടിയുറപ്പിക്കുന്നതിനുപകരം വരുംതലമുറയോടു സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി സംസാരിക്കുന്ന ചര്‍ക്കയെന്ന പ്രതിരൂപത്തെ ഹൈജാക്ക് ചെയ്യുകയാണു ബി.ജെ.പി ഗവണ്‍മെന്റ്. ഇത്തരത്തിലുള്ള ചരിത്രമണ്ടത്തരങ്ങളെ രാഷ്ട്രീയനേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  12 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  12 days ago