ടെന്നീസ് അസോസിയേഷന് സോംദേവ് കത്തയച്ചു
ന്യൂഡല്‍ഹി: അച്ചടക്ക നടപടിയുടെ ഭാഗമായി യുവതാരം സുമിത് നാഗലിനെ ഡേവിസ് കപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധമറിയിച്ച് മുന്‍ താരം സോംദേവ് ദേവ്‌വര്‍മന്‍. ടീമില്‍ എന്തായാലും സ്ഥാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമായിരുന്ന സുമിത് കൊറിയക്കെതിരായ മത്സരത്തിനിടെ പരിശീലന സെഷനുകള്‍ ഒഴിവാക്കുകയും കാമുകിയുമൊത്ത് പരിശീലന വേളയിലെത്തിയതുമാണ് അഖിലേന്ത്യാ ടെന്നീസ് അസോസിയേഷനെ ചൊടിപ്പിച്ചത്.
സുമിത്തുമായി യാതൊരു വിധ ചര്‍ച്ചയും നടത്താതെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ന്യായമല്ലെന്നാണ് സോംദേവിന്റെ വാദം. ഇക്കാര്യം വ്യക്തമാക്കി അദേഹം അസോസിയേഷന് കത്തയച്ചു. സുമിത്തുമായി അസോസിയേഷന് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് സംസാരിച്ചു തീര്‍ക്കണം. തുടര്‍ന്ന് ഇക്കാര്യത്തില്‍ അദേഹത്തിന് മുന്നറിയിപ്പ് നല്‍കുകയുമാവാം. എന്നാല്‍ ഇപ്പോഴത്തെ നടപടി അദേഹത്തെ കരിയര്‍ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ.
അസോസിയേഷന്‍ തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് പോകുന്നത്. അത്തരം സംഘടനയുടെ തലപ്പത്തുള്ളവര്‍ക്ക് എങ്ങനെയാണ് സുമിത്തിനെ നേര്‍വഴിയിലേക്ക് നയിക്കാനാവുക. സുമിത്ത് അദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിയിട്ടുണ്ടെന്നും സോംദേവ് കത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."