HOME
DETAILS
MAL
മലേഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ്: സൈന, അജയ് പ്രീ ക്വാര്‍ട്ടറില്‍
backup
January 19 2017 | 02:01 AM
സരാവക്: മലേഷ്യന്‍ ഗ്രാന്‍ഡ് പ്രികസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേഹ്‌വാളും അജയ് ജയറാമും പ്രീ ക്വാര്‍ട്ടറില്‍ കടന്നു.
വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്‌ലന്‍ഡിന്റെ ചാസിനീ കൊറിപാപിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-9, 21-8. അനായാസമാണ് സൈന മത്സരം സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ഹന്ന റമാദിനി ആണ് സൈനയുടെ എതിരാളി.
പുരുഷ വിഭാഗത്തില്‍ ആറാം സീഡ് താരമായ അജയ് മലേഷ്യയുടെ ജുന്‍ ലാവോയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-10, 17-21, 21-14. ചൈനീസ് തായ്‌പേയുടെ സ്യൂ സുവാന്‍ യിയാണ് അജയിന് അടുത്ത റൗണ്ടില്‍ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."