മാട്ടുപ്പെട്ടി പവര്‍ഹൗസില്‍ ബട്ടര്‍ഫ്‌ളൈ വാല്‍വില്‍ ചോര്‍ച്ച
തൊടുപുഴ: മാട്ടുപ്പെട്ടി പവര്‍ഹൗസില്‍ ചോര്‍ച്ച. ജനറേറ്ററിലെ ബട്ടര്‍ഫ്‌ളൈ വാല്‍വിലാണ് ഇന്നലെ വൈകിട്ട് 4.30-ഓടെ ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് പവര്‍ഹൗസിലേയ്ക്ക് വെള്ളം ഇരച്ചുകയറി. ഉടന്‍ ഇന്‍ടേക് ഷട്ടറുകള്‍ പൂര്‍ണമായും പൂട്ടി. ജലം പവര്‍ ഹൗസിലേക്ക് ഒഴുകിയത് പരിഭ്രാന്തി പരത്തി. മൂന്നാറില്‍ നിന്നും എത്തിയ അഗ്നിശമനസേനയുടെ സഹായത്തോടെയാണ് വെള്ളം നീക്കിയത്.
ജനറേറ്ററുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധനയിലൂടെയേ വ്യക്തമാകൂ.
രണ്ട് മെഗാവാട്ടിന്റെ ചെറുകിട പവര്‍ ഹൗസാണ് മാട്ടുപ്പെട്ടിയിലേത്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്തെ ആദ്യത്തെ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസലിന്റെ സ്റ്റോറേജ് ഡാമാണ് മാട്ടുപ്പെട്ടി. അണക്കെട്ടിനോട് ചേര്‍ന്നാണ് ചെറുകിട വൈദ്യുതി നിലയം 1998ല്‍ സ്ഥാപിച്ചത്. 1591.25 മീറ്ററാണ് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 62 ശതമാനം വെള്ളമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."