HOME
DETAILS

70 കാരിയെ മംഗളൂരുവിലെ ലോഡ്ജില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: മലയാളിക്ക് ജീവപര്യന്തം

  
backup
January 19 2017 | 03:01 AM

70-%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%a1%e0%b5%8d

മംഗളൂരു: 70 കാരിയെ മംഗളൂരുവിലെ ലോഡ്ജില്‍ മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്ന് സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തളിപ്പറമ്പ്, പട്ടുവം, കുറ്റിക്കോല്‍ സ്വദേശി കെ. രവീന്ദ്രന്‍ എന്ന രവി (64)യെ ആണ് സൗത്ത് കാനറ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
പ്രതി 5000 രൂപ പിഴയും അടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ് അനുഭവിക്കാനും ജഡ്ജ് സി. എം ജോഷി ശിക്ഷിച്ചു. തളിപ്പറമ്പ്, ആലക്കോട്, വട്ടമല തോമസിന്റെ ഭാര്യ ഏലിക്കുട്ടി (70) ആണ് കൊല്ലപ്പെട്ടത്. 2014 ജനുവരി 15 നാണ് കേസിനാസ്പദമായ സംഭവം. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലെ ലോഡ്ജ് മുറിയിലാണ് ഏലിക്കുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഏലിക്കുട്ടിക്ക് വൈനില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി പീഡിപ്പിച്ച ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് കേസ്. ജനുവരി 14 നു ഏലിക്കുട്ടിയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു രവി. പുറത്തു നിന്നു പൂട്ടിയ മുറിക്കുള്ളില്‍ 17ാം തിയതിയാണ് ലോഡ്ജിലെ ജീവനക്കാര്‍ ഏലിക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നാട്ടുകാരിയായ ഏലിക്കുട്ടിയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന രവി പണം കടം ചോദിച്ചപ്പോള്‍ നല്‍കാത്ത വൈരാഗ്യത്തിന് കൊല നടത്തിയെന്നാണ് കേസ്. ഇതിനായി ഏലിക്കുട്ടിയെ ഇയാള്‍ മംഗളൂരുവിലെത്തിക്കുകയായിരുന്നു. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല നടത്തിയ ശേഷം ഏലിക്കുട്ടിയുടെ മാല, വള, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും മൊബൈല്‍ ഫോണും ഡയറിയും എടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. ബന്ദര്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പിലെ സഹകരണ ബാങ്കിലെ വായ്പാ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് രവീന്ദ്രന്‍ നല്‍കിയ മൊഴി. ബന്ദര്‍ സബ് ഇന്‍സ്‌പെക്ടര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 19 സാക്ഷികളെ വിസ്തരിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജുപൂജാരിയാണ് ഹാജരായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago