നളിനി നെറ്റോക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹരജി.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കിയിരിക്കുന്നത്. മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരേ വ്യാജരേഖകള്‍ ചമച്ചുവെന്നാണ് ഹരജിയിലെ ആരോപണം. വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കിയെന്നും ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ട ഫയല്‍ മുക്കിയെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി 27 ന് നിലപാട് അറിയിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടു. സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയതിന് ശേഷമാണ് അദ്ദേഹം പുറ്റിങ്ങല്‍ സംഭവം, ജിഷ വധക്കേസ് എന്നിവയില്‍ വീഴ്ച വരുത്തി എന്ന റിപ്പോര്‍ട്ട് നളിനി നെറ്റോ മുഖ്യമന്ത്രിക്ക് നല്‍കിയതെന്നും ഇത്തരം റിപോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്ക് കൈമാറേണ്ടതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."