സഹകരണമേഖല കള്ളപ്പണ കേന്ദ്രമല്ലെന്ന് വ്യക്തമായി : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖല കള്ളപ്പണ കേന്ദ്രമല്ലെന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വ്യക്തമാക്കിയത് സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്തു പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണെങ്കിലും റിസര്‍വ് ബാങ്ക് ഇങ്ങനെ പറഞ്ഞതിന് നന്ദിയുണ്ട്. ഏറ്റവും വലിയ അവമതിപ്പിനാണ് കേരളത്തിലെ സഹകരണ മേഖല ഇരയായത്.
ഈ മേഖലയാകെ കള്ളപ്പണക്കാരുടെ കേന്ദ്രമാണെന്നാണ് പ്രചരിപ്പിച്ചത്. ഈ സാഹചര്യത്തില്‍ സഹകരണ മേഖലയുടെ വികാരം മനസ്സിലാക്കി നിലകൊണ്ടത് നബാര്‍ഡാണ്. നബാര്‍ഡ് കേരള റീജ്യനല്‍ ഓഫിസ് സംഘടിപ്പിച്ച സ്റ്റേറ്റ് ക്രെഡിറ്റ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി.
നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. ആര്‍.ബി.ഐ റീജ്യനല്‍ ഡയറക്ടര്‍ നരസിംഹ സ്വാമി, എന്‍ ശിവശങ്കരന്‍, സി.വി.ആര്‍ രാജേന്ദ്രന്‍, പി.ടി ഉഷ, പി ബാലചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."