HOME
DETAILS
MAL
ദാവൂദ് ഇബ്റാഹിമിന്റെ സ്വത്ത് കണ്ടുകെട്ടിയെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു
backup
January 19 2017 | 04:01 AM
ന്യൂഡല്‍ഹി: അധോലോക രാജാവ് ദാവൂദ് ഇബ്റാഹിമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്്മ്മദ് അല്‍ ബന്ന നിഷേധിച്ചു.
നേരത്തെ ഇത് മോദിയുടെ നയതന്ത്ര വിജയമാണെന്ന അവകാശ വാദവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ദാവൂദിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത താന്‍ ആദ്യമായിട്ടാണ് അറിയുന്നതെന്ന് സ്ഥാനപതി വ്യക്തമാക്കി. 2015ല്‍ യു.എ.ഇ സന്ദര്‍ശിച്ച നരേന്ദ്ര മോദി ദാവൂദിന്റെ സ്വത്ത് വകകളെക്കുറിച്ചുള്ള ലിസ്റ്റ് കൈമാറിയിരുന്നുവെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."