29 ഹൈന്ദവ സംഘടനകള്‍ക്ക് മോദി സര്‍ക്കാരിന്റെ വക ഭൂമി
ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്തെ തീരുമാനം റദ്ദാക്കി 29 ഹൈന്ദവ സംഘടനകള്‍ക്ക് എന്‍.ഡി.എ സര്‍ക്കാര്‍ ഭൂമി നല്‍കി. മത-സാമൂഹിക-സാംസ്‌കാരിക സംഘടനകളായി രജിസ്റ്റര്‍ ചെയ്ത ആര്‍.എസ്.എസിനു കീഴിലുള്ള സംഘടനകള്‍ക്കാണ് ഡല്‍ഹിയില്‍ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ഭൂമി അനുവദിച്ചത്. 1998- 99 കാലത്ത് അടല്‍ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ഭൂമി നല്‍കിയത്. പിന്നീട് അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് റദ്ദാക്കി.
225 ഭൂമിദാനങ്ങളാണ് വാജ്‌പേയി സര്‍ക്കാര്‍ നടത്തിയത്. ഇതില്‍ 125 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വേണ്ടിയായിരുന്നു. ബാക്കിയുള്ള 100 അലോട്ട്‌മെന്റുകളില്‍ 32 എണ്ണം ആര്‍.എസ്.എസിന്റെ പോഷക വിഭാഗങ്ങള്‍ക്കാണെന്ന് കണ്ടെത്തി.
2014 മെയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍, ഭൂമി നഷ്ടമായ സംഘടനകള്‍ നഗരവികസനമന്ത്രി എം. വെങ്കയ്യനായിഡുവിനെ കണ്ട് യു.പി.എ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. യു.പി.എ സര്‍ക്കാരിന്റെ നടപടി തെറ്റാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ നഗരവികസന മന്ത്രാലയത്തിന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 29 സംഘടനകള്‍ക്ക് ഭൂമി പതിച്ചുനല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."