കീറിയ കുര്ത്തകാട്ടിയ രാഹുലിന് ട്രോളര്‍മാരുടെ വിമര്‍ശനം
ന്യൂഡല്‍ഹി: വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച് പണക്കൊഴുപ്പുകാട്ടുന്ന പ്രധാനമന്ത്രി മോദിയെ പരിഹസിക്കുന്നതിനായി ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ താന്‍കുഴിച്ച കുഴിയില്‍തന്നെ വീണു. ട്വിറ്ററില്‍ കണക്കറ്റ പരിഹാസമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.
സാധാരണക്കാരും പാവങ്ങളുമായ ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാനായി ഉത്തരാഖണ്ഡിലെ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ കീറിയ തന്റെ കുര്‍ത്ത കാണിച്ച് മോദിയെ പരിഹസിക്കാനായി ശ്രമിച്ചിരുന്നു.
തന്റെ കീറിയ കുര്‍ത്ത കാണിച്ച് ഇതില്‍ എനിക്ക് വിഷമമില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി മോദിയെ ഇത്തരത്തില്‍ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് പറഞ്ഞ് മോദി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചതിന് നേര് വിപരീതമായാണ് കാര്യങ്ങള്‍ നീങ്ങിയത്. ട്രോളര്‍മാര്‍ രാഹുലിന്റെ പ്രസ്താവനയ്ക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്ത് പോയതും നെഹ്റു കുടുംബത്തിലെ പിന്മുറക്കാരനാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇത്രപെട്ടെന്ന് മറന്നോയെന്നും ചോദിച്ചുകൊണ്ടാണ് ട്വിറ്ററില്‍ വിമര്‍ശനം വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."