ട്രംപിന്റെ സത്യപ്രതിജ്ഞക്ക് ബോളിവുഡ് നടിയുടെ നൃത്തവും
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ബോളിവുഡ് നടിയുടെ നൃത്തവും. നടിയും മുന്‍ മിസ് ഇന്ത്യയുമായ മാനസ്വി മംമ്ഗായിയും സംഘവും, കൊറിയോഗ്രാഫറായ സുരേഷ് മുകുന്ദും സഹായി കാര്‍ത്തിക്ക് പ്രിയദര്‍ശനുമാണ് ഏഴു മിനിട്ടു നീളുന്ന പരിപാടി സംവിധാനം ചെയ്യുന്നത്.
കോടീശ്വരനായ ഇന്തോ-അമേരിക്കന്‍ വ്യവസായി ശലഭ് കുമാറിനൊപ്പം മാനസ്വി ഡൊണാള്‍ഡ് ട്രംപിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായിരുന്നു. ശലഭ് കുമാറിന്റെ എ.വി.ജി അഡ്‌വാന്‍സ്ഡ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു മാനസ്വി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കയിലെ ഏറ്റവും വലിയ അനുയായിയാണ് ശലഭ് കുമാര്‍.
ഇന്ത്യന്‍ ക്ലാസിക്കലും ബോളിവുഡ് നൃത്തവും സമന്വയിപ്പിച്ചാവും വ്യാഴാഴ്ച അമേരിക്കന്‍ സമയം ഉച്ചയ്ക്കു രണ്ടുമണിക്ക് മാനസ്വിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം നൃത്തം അവതരിപ്പിക്കുക. ചിലപ്പോള്‍ സത്യപ്രതിജ്ഞ നടക്കുന്ന വെള്ളിയാഴ്ചയും സംഘത്തിനു പരിപാടി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചേക്കും. കാലിഫോര്‍ണിയയില്‍ നടന്ന ലോക ഹിപ്പ് ഹോപ്പ് മത്സരത്തില്‍ വെങ്കലം നേടിയ കിംഗ്‌സ് യുണൈറ്റഡ് ഇന്ത്യ എന്ന ട്രൂപ്പില്‍ അംഗമാണ് മുകുന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."