ട്രംപിന്റെ ഭരണം ഒബാമയേക്കാള്‍ മെച്ചപ്പെടുമെന്ന് വെനസ്വലന്‍ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: ഈമാസം 20ന് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ഡൊണാള്‍ഡ് ട്രംപിന് വെനസ്വലന്‍ പ്രസിഡന്റ് നിക്കൊളാസ് മദുരോയുടെ അപ്രതീക്ഷിത അഭിനന്ദനം. ഇരു രാജ്യങ്ങളുമായുള്ള ബന്ധം ട്രംപിന്റെ ഭരണത്തില്‍ ശക്തിപ്പെടുമെന്ന് നിക്കൊളാസ് പ്രത്യാശ പ്രകടിപ്പിച്ചു.
ഒബാമയുടെ ഭരണത്തില്‍ പലതവണ തന്നെ അട്ടിമറിക്കാന്‍ പദ്ധതികള്‍ തയാറാക്കിയതായി അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിലെത്തിയ ആദ്യ കാലഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ ഇടതുപക്ഷ നേതാക്കള്‍ ഒബാമയെ ആവേശത്തോടെ സ്വീകരിച്ചിരുന്നെങ്കിലും പല തീരുമാനങ്ങളും ലാറ്റിനമേരിക്ക രാജ്യങ്ങളുടെ അപ്രീതിക്കു കാരണമായി.
ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ നിക്കോളാസുമായി ശക്തമായ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നുവെങ്കിലും ട്രംപിന്റെ ഭരണം ഒബാമയുടേതിനേക്കാള്‍ മെച്ചപ്പെടുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും വെനസ്വലന്‍ പ്രസിഡന്റ് പറഞ്ഞു.
ട്രംപിന്റെ ഭരണകാലം ലോകത്തില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നും നിക്കൊളാസ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."