മുഖ്യമന്ത്രിക്ക് 'തുര്‍ക്കി രാജാവിന്റെ മന്ത്രിയുടെ' നിവേദനം
കണ്ണൂര്‍: 'ഞങ്ങള്‍ പിന്തള്ളപ്പെട്ടതില്‍ ഒരുപാട് സങ്കടമുണ്ട്. കാരണം ഞങ്ങള്‍ക്ക് ചവിട്ടുനാടകം വെറുമൊരു കലാരൂപമല്ല. യുവജനോത്സവ മാന്വലില്‍ ചവിട്ടുനാടകം ഇടംനേടുന്നതിനുമുന്‍പേ ഞങ്ങളൊക്കെ ഈ കലാരൂപത്തെ നെഞ്ചോടു ചേര്‍ത്തിരുന്നു. ഇനി ഒരു ടീമിനും ഈ ഗതി വരരുത്.
നാളെ നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം മത്സരത്തിലെങ്കിലും വിധിനിര്‍ണയം കുറ്റമറ്റതാകണം'. നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ചുകൊണ്ട് പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി കോളിന്‍സ് പറഞ്ഞവസാനിപ്പിച്ചു. ബാക്കി പറയാന്‍ വാക്കുകള്‍ ഇടറി. കാറള്‍മാന്‍ ചരിത്രം അതിഗംഭീരമായി അവതരിപ്പിച്ചതിന് കാണികളില്‍ നിന്ന് തകര്‍പ്പന്‍ കൈയടിയും കിട്ടി. എന്നാല്‍ ഫലപ്രഖ്യാപനം വന്നപ്പോള്‍ തുര്‍ക്കിരാജാവിന് കാറള്‍മാനെ തോല്‍പ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ മന്ത്രിക്കും അടിതെറ്റി. പിന്നെ കൂട്ടക്കരച്ചിലായി. 24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ 21-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുര്‍ക്കി രാജാവിന്റെ മന്ത്രിയെ അവതരിപ്പിച്ചത് കോളിന്‍സായിരുന്നു.
വിധികര്‍ത്താക്കളിലാരാള്‍ ചതിച്ചതാണെന്നും മുഖ്യമന്ത്രിക്കു പരാതിനല്‍കിയതായും വാക്കിടറി കോളിന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."