ധര്‍മടം കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് കോടിയേരി
കൊച്ചി: ധര്‍മടം കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ധര്‍മടം കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദളിത് ഭൂമി പ്രശ്‌നം ഉയര്‍ത്തി ബിജെപി നടത്തുന്ന പ്രക്ഷോഭത്തെയും കോടിയേരി വിമര്‍ശിച്ചു. ദളിതര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം സഹിഷ്ണുത പഠിപ്പിക്കേണ്ടത് സ്വന്തം പ്രവര്‍ത്തകരെ ആണെന്ന് ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സത്യപ്രകാശന്‍ മാസ്റ്റര്‍ പറഞ്ഞു. ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിന് സി.പി.എമ്മിന്റെ പങ്കിന് പുറമെ പൊലിസിന്റെ പക്ഷാപാത പരമായ സമീപനവും കാരണമായതായി അദ്ദേഹം ആരോപിച്ചു. ഒരു ഭാഗത്ത് പൊലിസ് വീടുകയറി റെയ്ഡും മറുഭാഗത്ത് സി.പി.എം പ്രവര്‍ത്തകരെ കയറൂരിവിടുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇത്. ഏത് കൊലപാതകം നടന്നാലും അതില്‍ പങ്കില്ല എന്ന് പറയുന്ന സി.പി.എം നിലപാട് തികച്ചും പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."