മണ്ണു മറന്നവന് ചെളി
കണ്ണൂര്‍: എല്ലാവരും കരുതന്നതുപോലെ ചെളി വെറും ചെളിയല്ലെന്നു സ്ഥാപിക്കുകയാണ് കൊല്ലം കരനാഗപ്പള്ളി ജെ.എഫ്.കെ.എം വി.എച്ച്.എസ്.എസിലെ കുട്ടികള്‍. പുതുതലമുറ മണ്ണിനെയും ചെളിയെയും മറന്ന് അനുകരണത്തിന്റെ പിറകേപോകുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇവര്‍ ചെളിയെന്ന നാടകത്തിലൂടെ അരങ്ങിലെത്തിച്ചത്.
കാക്കയുടെ ജീവിതത്തിലൂടെ വളരെ രസകരമായാണ് ചെളി ഇവര്‍ അരങ്ങിലെത്തിച്ചത്. തന്റെ കുഞ്ഞുങ്ങളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്ന പരുന്തിന്റെ മുന്നില്‍ നിസഹായനായിപ്പോകുന്ന കാക്ക മനുഷ്യന്റെ പ്രതീകം കൂടിയാണ്. തങ്ങളുടെ ഇഷ്ടങ്ങള്‍ക്കായി മാതാപിതാക്കളെ പോലും മാറ്റാന്‍ തയാറാകുന്ന ന്യൂജനറേഷനുള്ള താക്കീതുകൂടിയാണ് ഇത്. ജീവിതത്തിന്റെ സുഖങ്ങള്‍മാത്രം തേടിപ്പോയി അവസാനം കരകയറാനാവത്തവിധം പ്രലോഭനങ്ങളുടെ ചതിയില്‍പ്പെട്ടുഴലുന്നവര്‍ക്ക് മുന്നറിയിപ്പും കുട്ടികള്‍ ഈ നാടകത്തിലൂടെ നല്‍കുന്നുണ്ട്.
അനുകരണങ്ങള്‍ക്കു പിന്നാലെ പോകാതെ മണ്ണില്‍ചവിട്ടി ജീവിതത്തെ അറിഞ്ഞു ജീവിക്കണം എന്ന സന്ദേശം നല്‍കിയ ചെളി ആഗോളവല്‍ക്കരണത്തിന്റെ പ്രലോഭനങ്ങള്‍ക്കു പിന്നാലെ പോയി സ്വന്തം നാട്ടിലെ ന•യും സംസ്‌കാരവും മറന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍കൂടിയായിരുന്നു.
സ്‌കൂള്‍ തലത്തില്‍ ആദ്യമായി ഇവര്‍ അവതരിപ്പിച്ചനാടകം ഉപജില്ലയിലും ജില്ലയിലും മികച്ച അഭിപ്രായത്തോടെയാണ് സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ തുടക്കക്കാരുടെ പരിഭ്രമം ഇവരുടെ ചലനങ്ങളില്‍ ഉണ്ടായില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ടി.എസ് മണിവര്‍ണന്‍ കേരളപുരമാണ് ഇവരുടെ ഗുരു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."