HOME
DETAILS

കലയല്ലിവിടെ... കലാപം

  
backup
January 19 2017 | 10:01 AM

%e0%b4%95%e0%b4%b2%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82

 

ഇതാണു കണ്ണൂരെന്ന് ഒടുവില്‍ കേരളത്തിന്റെ പൊതുസമൂഹത്തിനു മുന്നില്‍ നമ്മിലാരൊക്കെയോ ഒരിക്കല്‍ കൂടി പറയിപ്പിച്ചു.

രാഷ്ട്രീയ കൊലപാതകം, സംഘര്‍ഷം, തീവയ്പ്, പൊലിസ്-രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റമുട്ടല്‍, ഹര്‍ത്താല്‍... മറ്റു ജില്ലകളില്‍ നിന്ന് കലോത്സവത്തിനെത്തിയ കുറേേപ്പരുടെയെങ്കിലും മനസ്സില്‍ കണ്ണൂരിനെക്കുറിച്ച് ഇത്തരത്തില്‍ കുറേ മോശം ചിത്രങ്ങളുണ്ടായിരുന്നു.
കണ്ണൂരെന്നാല്‍ അതൊന്നുമല്ലെന്നും അതിഥികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും കടലോളം സ്‌നേഹം പകുത്തു നല്‍കുകയും ചെയ്യുന്നവരാണെന്നും കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി നമ്മള്‍ നല്ലതു പറയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് പഴയ ദുഷ്‌പേരിലേക്ക് ഈ നാടിനെ എടുത്തെറിഞ്ഞത് ആരായാലും ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം നടക്കുന്നതിനിടയില്‍ വേണ്ടായിരുന്നു....

 

ചോരക്കണ്ണ് കാട്ടല്ലേ...


ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നുരാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ കണ്ണൂരിന്റെ ചോരക്കണ്ണ് കണ്ട് മറ്റു ജില്ലകളില്‍ നിന്നെത്തിയ കുറേപ്പേരെങ്കിലും ഭയന്നു.


ഹര്‍ത്താല്‍ കാലത്തെ മേള

നടന്നു തളര്‍ന്ന്

രാവിലെ മുതല്‍ വിവിധ ജില്ലകളില്‍ നിന്നെത്തിയവര്‍ റെയില്‍വേ സ്‌റ്റേഷനിലും മറ്റും കുടുങ്ങി. സംഘാടകര്‍ വാഹനം ഏര്‍പ്പാടു ചെയ്തിരുന്നുവെങ്കിലും അവ പ്രധാന വേദിവരെ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രധാന വേദികളില്‍ നിന്നും മറ്റുവേദികളിലെത്താന്‍ മത്സരാര്‍ഥികള്‍ പൊലിസിന്റെയും മറ്റും സഹായം തേടി.

വിശന്നു വലഞ്ഞ്

നഗരത്തിലെ ഹോട്ടലുകള്‍ അടക്കമുള്ളവ അടച്ചതിനാല്‍ മേളക്കെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. സംഘാടകസമിതി മറ്റു ജില്ലകളില്‍ നിന്നെത്തിയവര്‍ക്ക് ഭക്ഷണം ഉറപ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക കൂപ്പണ്‍ നല്‍കി. 12000 പേര്‍ക്ക് ഭക്ഷണം ഒരുക്കേണ്ടതിനു പകരം കുറച്ചു പേര്‍ക്ക് അധികമായി ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും കലാമേള കാണാനെത്തിയവര്‍ ഭക്ഷണം കിട്ടാതെ വലഞ്ഞു. ടൗണ്‍ സ്‌ക്വയറിലെ ഭക്ഷണ ശാലയും പ്രധാന വേദിയിലെ ഭക്ഷണശാലയും ആശ്വാസമായി.

ആളൊരുങ്ങാ സദസുകള്‍


അക്രമം പടരുമെന്ന ആഭ്യൂഹം പടര്‍ന്നത് വിവിധ ജില്ലകളില്‍ നിന്നെത്തിയ മത്സാര്‍ഥികളെയും മറ്റും ആശങ്കയിലാക്കി. കലോത്സവ വേദികളില്‍ രാവിലെ 10നു തന്നെ മത്സരങ്ങള്‍ തുടങ്ങിയെങ്കിലും ഹര്‍ത്താല്‍ കാരണം കാഴ്ചക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ ഉച്ചയോടെ സദസുകളിലേക്ക് ആളൊഴുക്ക് തുടങ്ങി.

ചന്തം ചോരാതെ വേദി


ആവശ്യത്തിനു ഭക്ഷണമില്ല, യാത്രാ സൗകര്യത്തിന് വല്ലാതെ ബുദ്ധിമുട്ടി. എന്നിട്ടും വേദികളിലെ കലാവസന്തത്തിന് ഒട്ടും ചാരുത കുറഞ്ഞില്ല.



ഇന്നത്തെ കണ്ണൂര്‍


*കണ്ണൂര്‍ ഉണര്‍ന്നത് ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയോടെ
* രാവിലെ മുതല്‍ ഹര്‍ത്താല്‍ തുടങ്ങി
* കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് അക്രമവാര്‍ത്തകള്‍
* കണ്ണൂര്‍ നഗരത്തില്‍ ബി.ജെ.പി പ്രതിഷേധ പ്രകടനം പൊലിസ് തടഞ്ഞു
* രാവിലെ 10 മുതല്‍ തന്നെ കലോത്സവേദികള്‍ ഉണര്‍ന്നു
* പഴയ ബസ് സ്റ്റാന്റില്‍ പൊലിസും പ്രതിഷേധ പ്രകടനക്കാരും തമ്മില്‍ മുഖാമുഖം
*പിരിഞ്ഞുപോകാത്ത പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ലാത്തിവീശി
*പൊലിസിനു നേരെയും മറ്റും കല്ലേറ്
* എസ്.എന്‍ പാര്‍ക്ക് റോഡില്‍ ടയറിനു തീയിട്ടു ഗതാഗതം തടസ്സപ്പെടുത്തി
* നഗരത്തില്‍ അക്രമമുണ്ടായെന്ന് എല്ലാ വേദികളിലും വിവരമെത്തുന്നു
* ട്രെയിനിലും മറ്റും കണ്ണൂരില്‍ എത്തിയ മത്സാര്‍ഥികള്‍ വേദികളിലെത്താന്‍ ബുദ്ധിമുട്ടി
* ജില്ലയിലേക്ക് ക്രമസമാധാനത്തിനു കൂടുതല്‍ പൊലിസ് എത്തുന്നു

 


ഹര്‍ത്താലില്‍ കണ്ണൂര്‍ നഗരം അക്രമത്തില്‍ വിറങ്ങലിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനു നേരേ പൊലിസ് ലാത്തിവീശുകയും ആറുതവണ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ എന്‍.ജി.ഒ ജില്ലാ കമ്മിറ്റി ഓഫിസ് കല്ലേറില്‍ തകര്‍ന്നു. റോഡരികിലെ വിവിധ സംഘടനകളുടെ പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കപ്പെട്ടു. കണ്ണൂര്‍ നഗരം അരമണിക്കൂറോളം അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. പൊലിസും പ്രതിഷേധക്കാരും പോര്‍മുഖത്തെന്ന പോലെ മുഖാമുഖം നിന്നപ്പോള്‍ കൗമാരപ്രതിഭകളില്‍ പലരും ഭയചകിതരായി.


ഇതിനിടയില്‍ കണ്ണൂരിന്റെ പ്രാന്തപ്രദേശത്തെ ഒരു ബി.ജെ.പി ഓഫിസ് തകര്‍ക്കപ്പെട്ടുവെന്ന വാര്‍ത്ത പരന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ എസ്.എന്‍ പാര്‍ക്ക് റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടതോടെ കലോത്സവത്തിലെ രണ്ട് വേദികളിലേക്കുള്ള വാഹന ഗതാഗതം നിലച്ചു. പൊലിസെത്തി തീയണച്ച ശേഷമാണ് ഇതുവഴിയുള്ള റോഡ് ഗതാഗതം പുനസ്ഥാപിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അക്രമമുണ്ടാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും കലോത്സവത്തിനെത്തിയവര്‍ ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ വട്ടം ചുറ്റിയെന്നതാണ് വാസ്തവം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago