ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. ധര്‍മ്മടത്തെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാഡ് സഹായത്തോടെ നിര്‍മ്മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനെത്തിയതായിരുന്നു മുഖ്യമന്ത്രി.
തടയാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ശിലാസ്ഥാപനത്തിനായി മുഖ്യമന്ത്രി എഴുന്നേല്‍ക്കുന്നതിനിടയിലാണ് പത്തോളം യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി മുദ്രാവാക്യം വിളിച്ചത്. മുഖ്യമന്ത്രിയെത്തുന്നതിനു മുമ്പും ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം പി രമേശിന്റെ നേതൃത്വത്തില്‍ ജനറലാശുപത്രിയിലെയും നഗരസഭയിലെയും അനാസ്ഥക്കെതിരേ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."