തുടങ്ങിയത് ഇന്നലെ; കോല്‍ക്കളി തീര്‍ന്നത് ഇന്ന്!
അനങ്ങാതെ നിന്ന് പാട്ട് പാടുമ്പോലാണോ കോല്‍ക്കളി കളിക്കണ്ടത്.
കോലടികളുടെ താളം മുറുകി ചോടുകളില്‍ ആവേശം നിറഞ്ഞാല്‍ പലകകൊണ്ടുള്ള ഈ സ്റ്റേജന്നെ ഇണ്ടാവൂല...
കോല്‍ക്കളി മത്സരത്തിന് ഒരുക്കിയ വേദി അനുയോജ്യമല്ലെന്ന പരാതിയായിരുന്നു ടീമുകള്‍ക്കെല്ലാം.
ഒടുവില്‍ പരാതി പരിഹരിച്ചു മത്സരം തീര്‍ന്നത് ഇന്ന് ഉച്ചയോടെ.
തട്ടിക്കൂട്ട് വേദിയില്‍ കോല്‍ക്കളി പറ്റില്ലെന്നു കുട്ടികള്‍ അറിയിച്ചതോടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കോല്‍ക്കളി മത്സരമാണ് അനിശ്ചിതത്വത്തിലായത്.
ടൗണ്‍ സ്‌ക്വയറിലെ കബനിയിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പലകകള്‍ കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക വേദി മത്സരത്തിന് അനുയോജ്യമല്ലെന്ന് പരാതിയുയര്‍ന്നു. ഇതോടെ മത്സരം മറ്റൊരു വേദിയിലേക്ക് മമാറ്റാനുള്ള ആലോചനകള്‍ തുടങ്ങി.
എന്നാല്‍ മത്സരങ്ങള്‍ അവസാനിച്ച വേദികള്‍ ഒന്നുമുണ്ടായില്ല. ഒടുവില്‍ ചന്ദ്രഗിരിയില്‍ വൃന്ദവാദ്യമത്സര ശേഷം കോല്‍ക്കളി നടത്താന്‍ തീരുമാനമായി.
അങ്ങനെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട മത്സരം രാത്രി പന്ത്രണ്ടു മണിയോടെ തുടങ്ങി. മത്സരിക്കാനുണ്ടായത് 31 ടീമുകള്‍. 15 ടീമുകളുടെ അവതരണം കഴിയുമ്പോഴേക്കും നേരം പുലര്‍ന്നു.
ഇന്നു രാവിലെ എട്ടുമണിയോടെ കലോത്സവനഗരിയില്‍ എത്തിയവര്‍ ഹര്‍ത്താല്‍ കാരണം മത്സരങ്ങള്‍ നേരത്തെ തുടങ്ങിയതാണോ എന്ന് സംശയിച്ചു.
സദസിലുരുന്നപ്പോള്‍ ആരോ പറഞ്ഞു ഇത് ഇന്നത്തെയല്ലാ ... ഒരു ദിവസം മുമ്പത്തെയാന്ന്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."