HOME
DETAILS

ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം

  
backup
January 01 2018 | 02:01 AM

%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%92%e0%b4%a4%e0%b5%8d%e0%b4%a4

ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജിലെയും ഡന്റല്‍ കോളജിലെയും പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും കഴിഞ്ഞ നാല് ദിവസമായി സമരത്തിലാണ്. സമരം ഒത്ത് തീര്‍ന്നതാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറയുന്നുണ്ടെങ്കിലും സമരം സെക്രട്ടേറിയറ്റിന്റെ മുന്നിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് സമരക്കാര്‍. ഒ.പി വിഭാഗത്തെ സമരം കാര്യമായി ബാധിച്ചിട്ടുണ്ട് ആതുരാ ശുശ്രൂഷാ രംഗം ഇപ്പോള്‍ തന്നെ കുത്തഴിഞ്ഞിരിക്കുകയാണ്. 

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ എണ്‍പത്തിയഞ്ചുകാരി മരണപ്പെട്ടിരിക്കുകയാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ല എന്ന പരാതി ഇതിനകം തന്നെ ബന്ധുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്തൊക്കെ പരാധീനതകളും പരാതികളും ഉണ്ടെങ്കിലും സാധാരണക്കാര്‍ വന്‍തോതില്‍ ആശ്രയിച്ചു വരുന്നത് സര്‍ക്കാര്‍ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയുമാണ്. സാധാരണക്കാര്‍ മാത്രമല്ല അത്യാവശ്യം സാമ്പത്തിക ശേഷിയുള്ളവരും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ചെല്ലുന്നുണ്ട്. മെച്ചപ്പെട്ട ചികിത്സ കിട്ടുമെന്ന ധാരണയിലാണത്. നാട്ടില്‍ പടരുന്ന പകര്‍ച്ചപ്പനികള്‍ക്കും കുട്ടികള്‍ക്ക് നല്‍കേണ്ട തുള്ളിമരുന്നുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ വന്‍ഫീസാണ് ഈടാക്കുന്നത് എന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസകരമാണ്. ഇവിടെയൊക്കെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരില്‍ വലിയൊരു വിഭാഗം ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരുമാണ്.
വളരെ തുച്ഛമായ സ്‌റ്റൈപ്പന്റ് കൈപ്പറ്റി ഇവര്‍ ജോലി ചെയ്യുന്നത് വരാനിരിക്കുന്ന അവരുടെ ഭാവി തൊഴില്‍ രംഗത്തെ അഭിവൃദ്ധിപ്പെടുത്തുവാനും ചികിത്സാരംഗത്ത് കൂടുതല്‍ വൈദഗ്ധ്യം നേടാനുമാണ്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുവാന്‍ എടുത്ത തീരുമാനത്തിലൂടെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രത്യാശയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. സാമ്പത്തിക ബാധ്യത ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നതെങ്കിലും ദീര്‍ഘകാലത്തേക്ക് അത് ഗുണം ചെയ്യില്ല ദോഷം ഉണ്ട് താനും.
അനിശ്ചിതകാല സമരം നിരാഹാര സമരമായി മാറിയിരിക്കുന്നു. നാളെയത് സെക്രട്ടേറിയറ്റിന്റെ പടിക്കലിലേക്ക് മാറും. അതിന് മുമ്പ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി സമരം തീര്‍ക്കുകയാണെങ്കില്‍ അത്രയും നല്ലത്.അനിശ്ചിതകാല സമരം തുടരുകയാണെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം താളം തെറ്റും അതിന്റെ ആദ്യത്തെ ഇരയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സൂപ്രണ്ടുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അത് എത്രമാത്രം പ്രായോഗികമാകുമെന്നു കണ്ടറിയണം.
കാഷ്വാലിറ്റിയില്‍ സമരം നടക്കുന്നില്ലെങ്കില്‍ കൂടി ഒ.പി യില്‍ വരുന്ന രോഗികളെയെല്ലാം കാഷ്വാലിറ്റിയിലേക്ക് മാറ്റു മ്പോള്‍ കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനവും താളം തെറ്റും' സമരം അവസാനിക്കാതെ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കുക യില്ലെന്നും അവധി നല്‍കിയവരെ തിരിച്ചുവിളിക്കുമെന്നൊക്കെയുള്ള സര്‍ക്കാര്‍ നിലപാട് എത്ര ബാലിശമാണ് 'ഗുരുതരാവസ്ഥയില്‍ എത്തുന്നവരെ തന്നെയാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് വരാറ് 'അത്തരം രോഗികള്‍ക്ക് പോലും ഇന്നത്തെ സാഹചര്യത്തില്‍ മതിയായ ചികിത്സ കിട്ടുമെന്നു റപ്പില്ല' കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രികളിലേക്ക് മാറ്റുന്നതിലൂടെ ജില്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനമായിരിക്കും തകിടം മറിയുക.
ശസ്ത്രക്രിയകള്‍ അധികവും അടിയന്തരമായി നടത്താനുള്ളതായിരിക്കും അതൊന്നും നീട്ടിക്കൊണ്ടു പോകാനുമാവില്ല. അത്തരം കാര്യങ്ങളുടെ അപ്രായോഗികത മനസ്സിലാക്കി ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ കോളജുകളില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കുവാന്‍ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago