ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണെമന്ന് നാട്ടുകാര്‍
വണ്ടിത്താവളം: അനധികൃത ഇഷ്ടികക്കളങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു. കൊഴിഞ്ഞാമ്പാറ, ചിറ്റൂര്‍, എരുത്തേമ്പതി, വടകരപതി, പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂര്‍, പെരുവെമ്പ് എന്നീ മേഖലകളില്‍ അനുവാദമാല്ലാതെ പ്രവര്‍ത്തിക്കുന്ന ഇഷ്ടികക്കളങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് അനധികൃത ഇഷ്ടികക്കളങ്ങള്‍ നടത്തിപ്പുകാരില്‍നിന്നും പണം വാങ്ങി നടപടിയെടുക്കാതിരിക്കുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു.
പേരിന് സ്റ്റോപ്പ് മെമ്മോ നല്‍കി രക്ഷപെടുന്ന ഉദ്യോഗസ്ഥര്‍ തുടര്‍ന്നുള്ള നടപടികള്‍ എടുക്കുന്നതില്‍ വിമുഖതകാണിക്കുന്നത് വര്‍ധിച്ചതാണ് വിജിലന്‍സ് റെയ്ഡ് നടത്തി അനധികൃത ഇഷ്ടികക്കളങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ ഇടയാക്കായതെന്ന് വണ്ടിത്താവളം സ്വദേശികളായ കര്‍ഷകര്‍ പറയുന്നു. വന്‍തോതില്‍ മണ്ണ് ഖനനം നടത്തി ഇഷ്ടികക്കളങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുബോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വിവരമറിയാമെങ്കിലും ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം മൗനാനുവാദം നല്‍കിയതാണ് കിഴക്കന്‍ മേഖലയില്‍ അനധികൃത ഖനനങ്ങളും ഇഷ്ടികക്കളങ്ങളും വര്‍ധിക്കാന്‍ കാരണമായത്.
പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് നിയമമുണ്ടായിരിക്കെയാണ് കൊല്ലങ്കോട് പഞ്ചായത്തില്‍ 34 അനധികൃത ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ പഞ്ചായത്തില്‍നിന്ന് മൂന്ന് ഇഷ്ടികക്കളങ്ങള്‍ക്കു മാത്രമാണ് അനുവാദം നല്‍കിയതെന്ന് വിവരാവകാശ രേഖയിലൂടെ കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന് തുരങ്കംവെയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇഷ്ടികനിര്‍മാണ വ്യവസായങ്ങള്‍ നടത്തിവരുന്നത്.
ഇവര്‍ക്കെതിരേ തിരിയുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ പാര്‍ട്ടികളുടെ യൂണിയനുകളില്‍ പെട്ട ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടസ്സപെടുത്തുന്നതും പതിവാണ്.
പഞ്ചായത്ത്, വില്ലേജ്, കൃഷിഭവനുകള്‍ നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമത്തെ സംരക്ഷിക്കുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ കിഴക്കന്‍ മേഖലയില്‍ വന്‍ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പാണ് ആശ്രയം റൂറല്‍ഡവലപ്‌മെന്റ് സൊസൈറ്റി ഉള്‍പെടുന്ന പരിസ്ഥിതി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."